35 വർഷത്തിനിടയിൽ വാവാ സുരേഷ് പല തരത്തിലുള്ള പാമ്പുകളെ പിടികൂടിയിട്ടുണ്ട്. കൂടുതലും മൂർഖൻ പാമ്പുകളെ ആണ്. കരയിൽ ജീവിക്കുന്നതിൽ ഏറ്റവും അപകടകാരികളായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. ഇന്നത്തെ എപ്പിസോഡിൽ മൂർഖൻ പാമ്പുകളെ കുറിച്ചുള്ള വിശേഷങ്ങളാണ് വാവാ സുരേഷ് പ്രേക്ഷകരുമായി പങ്കുവക്കുന്നത്.
ഇണചേരുന്ന കാലത്ത് പെണ്‍ പാമ്പുകളെ ആൺ മൂർഖൻ പാമ്പുകൾ ആകർഷിക്കുന്നത് എങ്ങനെ, മൂർഖൻ പാമ്പുകളുടെ വിൽ ഗ്രന്ധിയിൽ നിന്ന് എത്ര അളവിൽ വെനം ഉണ്ട്? നിങ്ങൾക്ക് കടി കിട്ടിയാൽ എത്ര അളവിൽ നിങ്ങളുടെ ശരീരത്തിൽ വെനം കയറും? മുപ്പത് വർഷത്തോളം ജീവിക്കുന്ന മൂർഖൻ പാമ്പുകൾക്ക് പ്രായം കൂടുംതോറും വെനത്തിന്റെ വീര്യം കൂടുമോ? മൂർഖൻ പാമ്പുകൾ മറ്റ് മൂർഖൻ പാമ്പുകളേയും മറ്റ് പാമ്പുകളെയും ആഹാരമാക്കാറുണ്ട് തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഈ അപൂർവ കാഴ്ചകളും സ്നേക്ക് മാസ്റ്ററിലൂടെ പ്രേക്ഷകർക്ക് കാണാം.
മൂർഖൻ പാമ്പുകളുടെ കടിയേറ്റാൽ ഉള്ള പൊതുവായ ലക്ഷണങ്ങളും, പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മൂർഖൻ പാമ്പുകളുടെ ജീവിത രീതിയും മൂർഖൻ പാമ്പുകളെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങളുമായാണ് സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് എത്തിയിരിക്കുന്നത്. വീട്ടുപരിസരത്ത് പാമ്പിൻ മുട്ടകൾ കണ്ടാൽ ശ്രദ്ധിക്കാതെ പോകുന്നവരാണ് ഏറെയും. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് വലിയ ആപത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |