തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധമുള്ള 67 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ചുമതല പഞ്ചായത്തുകൾക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഈ മൃതദേഹങ്ങൾ സംസ്‌കരിക്കുമ്പോൾ മതപരമായ ചടങ്ങുകൾ നടത്തണമെന്ന ആവശ്യം കണക്കിലെടുത്ത് സർവ്വ മതപ്രാർത്ഥന നടത്തുന്നതിനു പഞ്ചായത്തുകൾക്ക് മുൻകൈയെടുക്കാം.
215 മൃതദേഹങ്ങൾ കണ്ടെടുത്തതിൽ, 87 പേർ സ്ത്രീകളാണ്. 98 പുരുഷന്മാരും 30 കുട്ടികളുമുണ്ട് .148 മൃതദേഹങ്ങൾ കൈമാറി. 93 ക്യാമ്പുകളിലായി10,042 പേരുണ്ട്.ദുരന്തമേഖലയിലും ചാലിയാറിലും തെരച്ചിൽ തുടരുകയാണ്. ആകെ 1419പേരാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. കേരള പോലീസിന്റെയും കരസേനയുടേയും കെ-9സ്‌ക്വാഡിൽ പെട്ട മൂന്ന് നായകൾ വീതവുമുണ്ട്.ഏഴംഗതമിഴ്നാട് മെഡിക്കൽ ടീമുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |