ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി. സിബിഐ അറസ്റ്റും റിമാൻഡും ചോദ്യം ചെയത് സമർപ്പിച്ച ഹർജി ഡൽഹി ഹെെക്കോടതി തള്ളി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാനും കേജ്‌രിവാളിനോട് ഹെെക്കോടതി നിർദേശം നൽകി.
സിബിഐയുടെ അറസ്റ്റ് നിയമപരമാണെന്ന് കോടതി വിലയിരുത്തി. ഇതോടെ കേജ്‌രിവാളിന്റെ ജയിൽവാസം നീളും. കേജ്‌രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി. മദ്യനയ അഴിമതിയുടെ സൂത്രധാരൻ കേജ്‌രിവാൾ ആണെന്ന വാദം ഉയർത്തിയായിരുന്നു അന്വേഷണ ഏജൻസി അദ്ദേഹത്തിന്റെ ജാമ്യഹർജിയെ എതിർത്തത്.
ജാമ്യം ലഭിക്കുന്നപക്ഷം കേജ്‌രിവാൾ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തീഹാർ ജയിലിൽ കഴിയവേ ജൂൺ 26നാണ് സിബിഐ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |