ഹരിദ്വാർ: പതഞ്ജലി യോഗപീഠത്തിന്റെ ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണയുടെ ജന്മദിനം ഔഷധ സസ്യ ദിനമായി ആഘോഷിച്ചു. ഔഷധ ദിനത്തോടനുബന്ധിച്ച് സ്വാമി രാംദേവും ആചാര്യ ബാലകൃഷ്ണയും ആരോഗ്യമുള്ള വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, ലോകം എന്നിവയ്ക്കായി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ പ്രതിജ്ഞയെടുത്തു.
രാഷ്ട്രസേവനത്തിനായി തുടർച്ചയായി പ്രവർത്തിക്കുകയും മരങ്ങൾ നടുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ആചാര്യ ബാലകൃഷ്‌ണ പറഞ്ഞു.
വേൾഡ് ഹെർബൽ എൻസൈക്ലോപീഡിയയുടെ പുതിയ പോർട്ടൽ ചടങ്ങിൽ ഇരുവരും ചേർന്ന് പുറത്തിറക്കി.. ഈ പോർട്ടലിൽ ഏകദേശം 7500 സസ്യ ജനുസ്സുകൾ, ഏകദേശം 50,000 സസ്യജാലങ്ങൾ, 2000ലധികം ഭാഷകൾ (സംസ്‌കൃത ഭാഷയുടെ പേരുകൾ ഉൾപ്പെടെ), സംസ്‌കൃത ഭാഷ ഉൾപ്പെടെ 12 ലക്ഷം പ്രാദേശിക നാമങ്ങൾ, 2.5 ലക്ഷം പര്യായങ്ങൾ എന്നിവ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |