ഒരു സാധനത്തിന് മാര്‍ക്കറ്റില്‍ വില കുത്തനെ ഉയര്‍ന്നാലും അതിലെ നിക്ഷേപ സാദ്ധ്യത പരിഗണിച്ച് വാങ്ങിക്കൂട്ടുന്ന പതിവ് സ്വാഭാവികമാണ്. സ്വര്‍ണത്തിന് വില കൂടുന്നതിന് വിവിധ കാരണങ്ങളുണ്ടെങ്കിലും നിക്ഷേപ സാദ്ധ്യതയും അതില്‍ പ്രധാനമാണ്. കഴിഞ്ഞ ആറ് മാസത്തെ കണക്ക് പരിശോധിച്ചാല്‍ രാജ്യാന്തര മാര്‍ക്കറ്റിലുണ്ടായ 30 ശതമാനം വില വര്‍ദ്ധനവിനേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്.
ഇന്ത്യയില്‍ വിലയിലുണ്ടായ മുന്നേറ്റം 37.50 ശതമാനമാണ്. ഇതിന്റെ നേട്ടം നിക്ഷേപകര്‍ കൈക്കലാക്കുന്നുമുണ്ട്. ഗോള്‍ഡ് ഇടിഎഫിലേക്കുള്ള ( Gold Exchange-Traded Fund) നിക്ഷേപം സെപ്റ്റംബര്‍ മാസത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. 8363 കോടി രൂപയാണ് സെപ്റ്റംബര്‍ മാസം ഗോള്‍ഡ് ഇടിഎഫിലെത്തിയ നിക്ഷേപം. ഓഗസ്റ്റ് മാസത്തില്‍ 2000 കോടിയുടെ നിക്ഷേപമായിരുന്നതാണ് 282 ശതമാനം വര്‍ദ്ധിച്ച് 8363 കോടിയില്‍ എത്തിയത്.
സ്വര്‍ണ ഇടിഎഫില്‍ നിക്ഷേപം നടത്തുന്നവരില്‍ മുന്നിലാണ് മലയാളികളുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് മാസത്തിലെ കണക്കുപ്രകാരം 331.97 കോടി രൂപയാണ് ഗോള്‍ഡ് ഇടിഎഫിലുള്ള മലയാളി നിക്ഷേപം. 2025 ജനുവരിയില്‍ 253.11 കോടി രൂപയുടെ നിക്ഷേപമാണ് മലയാളികള്‍ ഗോള്‍ഡ് ഇടിഎഫില്‍ നടത്തിയത്. ഫെബ്രുവരിയില്‍ 273.59 കോടി രൂപയും മാര്‍ച്ചില്‍ 293.63 കോടി രൂപയുമായി ഇടിഎഫ് നിക്ഷേപം വര്‍ധിച്ചിരുന്നു.
സെപ്റ്റംബറില്‍ രാജ്യത്തെ ആകെ ഗോള്‍ഡ് ഇടിഎഫ് നിക്ഷേപം 90,135 കോടിയാണ്. ഓഗസ്റ്റില്‍ ഇത് 72,495 കോടിയായിരുന്നു. Gold Exchange-Traded Fund: ഇടിഎഫുകള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തവയാണ്. ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതുപോലെ ഇവ കൈകാര്യം ചെയ്യാന്‍ കഴിയും.സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ നല്‍കുന്നത് പോലെയുള്ള പണിക്കൂലിയോ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്നത് പോലെയുള്ള ചാര്‍ജോ ഇവയ്ക്ക് നല്‍കേണ്ടതില്ലെന്നതും ആളുകള്‍ക്ക് പ്രിയങ്കരമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |