തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിരുദാനന്തര ബിരുദ സപ്ലിമെന്ററി അലോട്ട്മെന്റിന് പുതിയ രജിസ്ട്രേഷനും ഓപ്ഷൻ നൽകാനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താനും 11വരെ അവസരം. വിവരങ്ങൾ വെബ്സൈറ്റിൽ.
സർക്കാർ, എയ്ഡഡ് കെ.യു.സി.ടി.ഇ കോളേജുകളിലെ ബി.എഡ്. കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട സീറ്റിലേക്കും മറ്റ് ഒഴിവുള്ള സീറ്റിലേക്കും സ്പോട്ട് അലോട്ട്മെന്റ് ഇന്ന് കൊല്ലം എസ്.എൻ കോളേജിൽ നടത്തും.
ജൂലായ് 31 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകളുടെ പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ ലഭ്യമാണ്.
എൽ എൽ.ബി പ്രവേശന പരീക്ഷ: അപേക്ഷ ഇന്നു കൂടി
തിരുവനന്തപുരം: പഞ്ചവത്സര എൽ എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് ആറ് രാത്രി 11.59 വരെ ദീർഘിപ്പിച്ചു. www.cee.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. ഹെൽപ് ലൈൻ : 0471-2525300.
ദ്വിവത്സര എൽ എൽ.എം കോഴ്സ്
തിരുവനന്തപുരം: നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് കോളേജ് ഒഫ് ലായിൽ ദ്വിവത്സര എൽ എൽ.എം കോൺസ്റ്റിറ്റ്യൂഷണൽ ലാ മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം കോളേജ് ഓഫീസിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ലഭിക്കും. പൂരിപ്പിച്ചവ 1000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും യൂണിവേഴ്സിറ്റി എൽ എൽ.ബി ഫലവും സഹിതം ആഗസ്റ്റ് 12ന് മുമ്പ് സമർപ്പിക്കണം. വെബ്സൈറ്ര്: www.mgcl.ac.in, ഫോൺ: 8547255262, 8089352686.
കീം അന്തിമ കാറ്റഗറി ലിസ്റ്റായി
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരിൽ വിവിധ കാറ്റഗറി/ കമ്മ്യൂണിറ്റി സംവരണം/ ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471 2525300
എൻജിനിയറിംഗ്, ഫാർമസി:
ട്രയൽ അലോട്ട്മെന്റായി
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ-04712525300
കുസാറ്റ്: ബി.ടെക്
സ്പോട്ട് അഡ്മിഷൻ മാറ്റി
കൊച്ചി: കുസാറ്റ് ബി.ടെക് പ്രോഗ്രാമുകളിലേക്ക് ആഗസ്റ്റ് 7 മുതൽ 13 വരെ നടത്താനിരുന്ന ആദ്യ സ്പോട്ട് അഡ്മിഷൻ മാറ്റി. വിവരങ്ങൾക്ക് https://admissions.cusat.ac.in. ഫോൺ: 0484-2577100.
സാങ്കേതിക സർവകലാശാലയിൽ എം.ടെക് കോഴ്സുകൾ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ എം.ടെക് കോഴ്സുകൾക്ക് 20വരെ അപേക്ഷിക്കാം. ഇക്കൊല്ലം മുതലാണ് വാഴ്സിറ്രി സ്വന്തം പഠനസ്കൂളുകൾ ആരംഭിച്ചത്. വെഹിക്കിൾ ടെക്നോളജി, എംബഡഡ് സിസ്റ്റംസ് ടെക്നോളജി, ഇൻഫ്രാസ്റ്റ്ക്ച്ചർ എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിലാണ് എം.ടെക് കോഴ്സുകൾ. ഓരോ കോഴ്സിനും 18വീതം സീറ്റുകളുണ്ട്. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഉയർന്ന ഗേറ്റ് സ്കോർ ഉള്ളവർക്ക് സ്കോളർഷിപ്പ് ലഭിക്കും. ഗേറ്റ് സ്കോർ ഉള്ളവരുടെ അഭാവത്തിൽ സർവകലാശാല നടത്തുന്ന എൻട്രൻസ് ടെസ്റ്റ്/ ഇന്റർവ്യൂ വഴിയാവും പ്രവേശനം. എല്ലാ കോഴ്സുകളിലും ഒരു സീറ്റ് കേന്ദ്ര/സംസ്ഥാന പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലോ പബ്ലിക് ലിമിറ്റഡ് കമ്പനികളിലോ, എം.എസ്.എം.ഇകളിലോ ജോലി ചെയ്യുന്നവർക്കായി മാറ്റിവച്ചിട്ടുണ്ട്. വ്യാവസായിക-അക്കാഡമിക് ബന്ധിത പാഠ്യപദ്ധതി, ഗവേഷണാനന്തര ഉത്പന്നങ്ങളെ വാണിജ്യവത്ക്കരിക്കൽ, പ്രോജക്ട് അധിഷ്ഠിത പഠനം, പ്രശസ്ത ലാബുകളിലും കമ്പനികളിലും ഇന്റേൺഷിപ്പുകൾ എന്നിവയാണ് ഈ കോഴ്സുകളുടെ പ്രത്യേകതകൾ. വിവരങ്ങൾക്ക് www.pgadmission.ktu.edu.in.
അഭിഭാഷക ധനസഹായ പദ്ധതി; അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഭിഭാഷക ധനസഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 14 വരെ ദീർഘിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |