പ്രഭാസ് നായകനായി സന്ദീപ് റെഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ തൃഷ നായിക. ഇതാദ്യമായാണ് പ്രഭാസും തൃഷയും നായകനും നായികയുമായി ഒരുമിക്കുന്നത്. ദക്ഷിണ കൊറിയൻ താരം മാങ് ഡോങ്ങ് സ്യൂക്ക് സ്പിരിറ്റിൽ പ്രധാന വില്ലൻ വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റൺബീർ കപൂർ നായകനായ അനിമലിനുശേഷം സന്ദീപ് റെഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് 300 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ആദ്യ ദിനത്തിൽ തന്നെ 150 കോടിയോളം വരുമാനം നേടാമെന്ന് സന്ദീപ് റെഡ്ഡി അവകാശപ്പെട്ടത് വലിയ ചർചയായിരുന്നു. ഡിസംബറിൽ സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കും. ദ രാജാസാബ്, സലാർ 2 എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയശേഷം പ്രഭാസ് സ്പിരിറ്റിൽ ജോയിൻ ചെയ്യാനാണ് ഒരുങ്ങുന്നത്. അതേസമയം അഭിനയ ജീവിതത്തിൽ ഏറ്റവും മികച്ച യാത്രയിലാണ് തൃഷ. അജിത്തിനൊപ്പം വിടാമുയർച്ചി, മോഹൻ ലാലിനൊപ്പം റാം, ചിരഞ്ജീവിയുടെ നായികയായി വിശ്വംഭര, ടൊവിനോ തോമസിനൊപ്പം ഐഡന്റിറ്റി ,കമൽഹാസൻ - മണിരത്നം ചിത്രം തഗ് ലൈഫ് എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെബ് സീരീസ് ബ്രിന്ധ കഴിഞ്ഞദിവസം സോണി ലിവിൽ സ്ട്രീം ചെയ്തു. മലയാളി താരം ഇന്ദ്രജിത്തിന്റെ തെലുങ്ക് അരങ്ങേറ്റമാണ്. തെലുങ്ക്, തമിഴ്, മലയാളം, മറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിൽ എത്തുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |