തൃശ്ശൂർ : പൂർവാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചതായി മുൻ ഡി.ജി.പി ജേക്കബ് തോമസ് . ശ്രീരാമന് ഒരു ജയ് വിളിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കിൽ നമ്മളെല്ലാം കാട്ടാളന്മാരായിമാറിയോ എന്നും ജേക്കബ് തോമസ് ചോദിച്ചു. തൃശ്ശൂരിൽ നടന്ന രാമായണ ഫെസ്റ്റ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമൻ നന്മയുടെയും ധാർമ്മികതയുടെയും പ്രതിരൂപമാണ്. ജയ് ശ്രീറാം വിളിക്കാൻ പറ്റാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും വാൽമീകി ജീവിച്ചിരുന്നെങ്കിൽ മറ്റൊരു രാമായണം കൂടി രചിച്ചേനെയെന്നും ജേക്കബ് തോമസ് പറഞ്ഞു.പൂർവ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചെന്ന് ജേക്കബ് തോമസ് പരിപാടിയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |