കൊച്ചി: പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ച വായ്പകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അടച്ചുതീർക്കുന്നതിന് തിരുവനന്തപരും, എറണാകുളം സോണുകളിലെ എല്ലാ ശാഖകളിലും ഇന്ന് 'സംഝോത ദിനം' സംഘടിപ്പിക്കും.
ബിസിനസ്, മെഡിക്കൽ സംബന്ധമായ കാരണങ്ങളാൽ യഥാസമയം വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ നിഷ്‌ക്രിയ
ആസ്തിയായ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് 'സംഝോത ദിനം' ചെറിയ തുകയുടെ വായ്പകളും ഇടത്തരം വായ്പകളും ഒറ്റത്തവണ തീർപ്പാക്കാൻ ഉപഭോക്താക്കൾക്ക് പ്രയോജനകരമായ കിഴിവുകൾ നൽകുമെന്ന്
സോണൽ മാനേജർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |