SignIn
Kerala Kaumudi Online
Sunday, 15 September 2024 10.59 AM IST

ഈ നാളുകാർ പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ന്യായമായ ആവശ്യങ്ങൾക്ക് പണം വന്നുചേരും

Increase Font Size Decrease Font Size Print Page
astro

അശ്വതി: വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. ദൈവിക കാര്യങ്ങളിൽ സംബന്ധിക്കും. ആഗ്രഹങ്ങൾ നിറവേറും. ഗൃഹത്തിൽ സമാധാനം കുറയും. പഠനം, ഗവേഷണം, ഗ്രന്ഥരചന എന്നിവയ്ക്ക് സമയം കണ്ടെത്തും. വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടിവരും. ഭാഗ്യദിനം ഞായർ.


ഭരണി: വിനോദയാത്രകൾ നടത്തും. സകല കാര്യങ്ങളിലും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കും. ഇഷ്ടവസ്തുക്കൾക്ക് പണം ചെലവഴിക്കും. പ്രണയികൾക്ക് സന്തോഷവാരം. മനക്ലേശമോ ശാരീരിക വൈഷമ്യമോ ഉണ്ടാവാം. ആരോഗ്യത്തിൽ ശ്രദ്ധവേണം. ഭാഗ്യദിനം വ്യാഴം.


കാർത്തിക: മനക്ലേശവും വ്യാകുലതയും മാറും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വസ്ത്രാദികൾ പാരിതോഷികമായി ലഭിക്കാം.

ന്യായമായ ആവശ്യങ്ങൾക്ക് പണം വന്നുചേരും.

സഹോദരങ്ങൾക്ക് ഗുണകരം. വിദ്യാർത്ഥികൾക്ക് ദൂരയാത്ര വേണ്ടിവരും. ഭാഗ്യദിനം തിങ്കൾ.


രോഹിണി: ബുദ്ധിപരമായി മികവ് പ്രകടിപ്പിക്കും. കർമ്മരംഗത്ത് ഉണർവ്. വായ്പാ തിരിച്ചടവ് മുടങ്ങാതെ നോക്കണം. പൊതുപ്രവർത്തനങ്ങളിൽ പാളിച്ചയുണ്ടാകരുത്. യാത്രകൾ വേണ്ടിവരും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഭാഗ്യദിനം ചൊവ്വ.

മകയിരം: ആഗ്രഹങ്ങൾ സഫലീകരിക്കും. യാത്രാക്ലേശം, പാഴ്‌ച്ചെലവ് എന്നിവയുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത കുറയും. വീട് മോടിപിടിപ്പിക്കും. ഗൃഹോപകരണങ്ങൾ വാങ്ങും. ബന്ധുജനങ്ങളുടെയോ സുഹൃത്തുക്കളടെയോ വിയോഗ വാർത്ത കേൾക്കാനിടവരും. ഭാഗ്യദിനം ബുധൻ.


തിരുവാതിര: കിട്ടാക്കടങ്ങൾ മടക്കി ലഭിക്കും. ക്ഷേത്രദർശനം, ബന്ധുജനസമാഗമം എന്നിവയുണ്ടാകും. വിനോദയാത്ര പോകാനിടവരും. പണമോ വസ്തുക്കളോ കളവു പോകാനിടയുണ്ട്. ഊഹക്കച്ചവടത്തിൽ വിജയിക്കും. കച്ചവടം വിപുലീകരിക്കും. ഭാഗ്യദിനം തിങ്കൾ.


പുണർതം: ഗുണദോഷങ്ങൾ സമ്മിശ്രമാണ്. ഔദ്യോഗിക കൃത്യങ്ങളിൽ സഹപ്രവർത്തകരുടെ പിന്തുണ കുറയും. കുടുംബ കാര്യങ്ങളിലും വിരുന്നുകളിലും പങ്കെടുക്കും. വാഗ്‌വൈഭവം ആദരിക്കപ്പെടും. കഠിനാദ്ധ്വാനം മികച്ച ഫലമുണ്ടാക്കും. ഭാഗ്യദിനം വ്യാഴം.

പൂയം: കുടുംബപരമായും ആരോഗ്യപരമായും മികച്ച വാരം. ഇഷ്ടജന സമാഗമമുണ്ടാകും. കാര്യനിർവഹണത്തിൽ വ്യക്തതയുണ്ടാവും, വസ്ത്രാഭരണാദികൾ പാരിതോഷികം ലഭിക്കും. ദാമ്പത്യജീവിതത്തിൽ സ്വസ്ഥതയും സംതൃപ്തിയുമുണ്ടാകും. ഭാഗ്യദിനം ബുധൻ.


ആയില്യം: ഗുണാനുഭവങ്ങൾക്ക് മുൻതൂക്കമുണ്ടാവും. ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ഉന്നതസ്ഥാനീയരുടെ പ്രീതി നേടും. രോഗങ്ങൾ ബാധിക്കാനിടയുണ്ട്. സന്താനസുഖം, മനസുഖം എന്നിവ കുറയും. ഭാഗ്യദിനം ഞായർ.

മകം: ന്യായമായ ആഗ്രഹങ്ങൾ സഫലമാകും. മനസമാധാനമുണ്ടാകും. സ്വന്തം ജോലിയിൽ അഭിമാനം തോന്നും. വീടുപണിക്ക് പണം കണ്ടെത്തും. പ്രണയബന്ധം ദൃഢമാകും. ദാമ്പത്യ ജീവിതം ശുഭകരമാകും. ആഡംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. ഭാഗ്യദിനം ചൊവ്വ.

പൂരം: മാനസിക സമ്മർദ്ദങ്ങൾ അകലും. സാമ്പത്തികനില മെച്ചപ്പെടും. കലാപ്രവർത്തകർക്ക് നല്ല അവസരങ്ങളുണ്ടാകും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. ആ‌ഡംബര വസ്തുക്കൾ വാങ്ങുന്നത് ചെലവ് വർദ്ധിപ്പിക്കും. പഴയ ബന്ധങ്ങൾ പുതുക്കും. ഭാഗ്യദിനം വെള്ളി.

ഉത്രം: മംഗളകർമ്മങ്ങളിൽ സകുടുംബം പങ്കെടുക്കും. പ്രവർത്തനമേഖല ഉണരും. കച്ചവടക്കാർക്ക് ലാഭമുണ്ടാകും. സാമ്പത്തികമായി മെച്ചപ്പെടും. വീട് പുതുക്കിപ്പണിയും. ഗുരുജനങ്ങളെ കണ്ടുമുട്ടും. നിയമതടസങ്ങൾ മാറും. ഭാഗ്യദിനം ശനി.

അത്തം: ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യം വർദ്ധിക്കും. മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ കണ്ടെത്തും. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാകും. ധനവരവ് വർദ്ധിക്കും. ശുഭവാർത്ത കേൾക്കും. ഭാഗ്യദിനം ബുധൻ.


ചിത്തിര: പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഭാഗ്യാനുഭവങ്ങളുണ്ടാകും. പാചക നൈപുണ്യത്താൽ പ്രശംസ നേടും. കച്ചവടത്തിൽ നിന്ന് ആദായം വർദ്ധിക്കും. ആത്മാർത്ഥത അഭിനന്ദിക്കപ്പെടും. വ്യവഹാരങ്ങളിൽ തിരിച്ചടി നേരിടും. ഭാഗ്യദിനം വ്യാഴം.


ചോതി: സാമ്പത്തിക തിരിച്ചടി നേരിട്ടാലും പേരും പ്രശസ്തിയും വർദ്ധിക്കും. കർത്തവ്യങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കും. വാരാദ്യത്തിൽ ചെലവ് കൂടും. ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാദ്ധ്യത. മത്സരങ്ങളിൽ വിജയിക്കും. ബന്ധുക്കൾ ശത്രുക്കളാകാൻ സാദ്ധ്യത. ഭാഗ്യദിനം ഞായർ.

വിശാഖം: വിദേശയാത്രയ്ക്കും ഗൃഹനിർമ്മാണത്തിനും അനുകൂല സമയം. ധനപരമായി മെച്ചപ്പെടും. അദ്ധ്വാനത്തിന് ആദരവ് ലഭിക്കും. ദാമ്പത്യത്തിൽ സംതൃപ്തി. ബന്ധുമിത്രാദികളെ സന്ദർശിക്കും. വ്യക്തിപരമായ ആവശ്യങ്ങൾ ചെലവ് കൂട്ടും. വ്യാപാരത്തിൽ ലാഭം. ഭാഗ്യദിനം ചൊവ്വ.


അനിഴം: സന്തോഷവും സമാധാനവുമുണ്ടാകും. സംരംഭങ്ങളിൽ നിന്ന് ലാഭം. ഏജൻസികളുടെ പ്രവർത്തനം തൃപ്തികരം. വ്യാപാരത്തിൽ പുരോഗതി. വിനോദങ്ങളിൽ ഏർപ്പെടും. പ്രണയകാര്യങ്ങളിൽ തിരിച്ചടിക്ക് സാദ്ധ്യത. കഠിനാദ്ധ്വാനമില്ലായ്മ ഫലത്തിൽ പ്രതിഫലിക്കും. ഭാഗ്യദിനം ബുധൻ.

തൃക്കേട്ട: ഭാവികാര്യങ്ങളിൽ തീരുമാനമുണ്ടാകും. പ്രണയം, കലാരസികത്വം ഇവയുണ്ടാവും. ഒത്തുചേരലുകളിൽ സന്തോഷമനുഭവിക്കും. പങ്കാളിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കും. ധനപരമായി മികച്ച വാരം. കടങ്ങൾ തിരികെ ലഭിക്കും. ഭാഗ്യദിനം തിങ്കൾ.

മൂലം: തൊഴിലിൽ നേട്ടമുണ്ടാകും. ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കും. പുതിയ കരാറുകൾ ഒപ്പുവയ്ക്കും. സുഹൃത്തുക്കളുമൊത്ത് വിനോദയാത്ര നടത്തും. കുടുംബയോഗങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വേണം. ഭാഗ്യദിനം ഞായർ.

പൂരാടം: സമയബന്ധിതമായി കാര്യങ്ങൾ ചെയ്തുതീർക്കും. പ്രവർത്തന മികവ് അംഗീകരിക്കപ്പെടും. കലാകാരന്മാർക്ക് സഹൃദയ പ്രശംസ ലഭിക്കും. കുടുംബസമേതം വിനോദയാത്ര നടത്താൻ സാഹചര്യം അനുകൂലം. ധനപരമായി ഉയർച്ചയുണ്ടാകും. ഭാഗ്യദിനം വെള്ളി.

ഉത്രാടം: വീടുവിട്ടു നിൽക്കുന്നവർക്ക് മടക്കം സാദ്ധ്യമാകും. യാത്രാതടസം നീങ്ങും. മേലധികാരികളുടെ അപ്രീതീയുണ്ടാകും. വാഗ്ദാനങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടും. സാംക്രമിക രോഗങ്ങൾക്കെതിരെ മുൻകരുതലെടുക്കണം. കലഹവാസന നിയന്ത്രിക്കണം. ഭാഗ്യദിനം ഞായർ.


തിരുവോണം: ദാമ്പത്യ ജീവിതത്തിൽ സമാധാനമുണ്ടാകും. പ്രതീക്ഷിച്ച കാര്യങ്ങളിൽ ഫലം ലഭിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നില്ലെന്ന തോന്നലുണ്ടാകും. മാനസിക പിരിമുറുക്കം മാറും. ന്യായമായ ആവശ്യങ്ങൾക്ക് പണം വന്നെത്തും. തീർത്ഥാടനം നടത്തും. ഭാഗ്യദിനം ബുധൻ.


അവിട്ടം: പിതാവിന് പ്രശസ്തിയും അംഗീകാരവും വന്നുചേരും. സമ്മിശ്ര ഫലങ്ങളുണ്ടാകും. യാത്രകൾകൊണ്ട് കാര്യസിദ്ധിയുണ്ടാകും. ധനപരമായി ഉയർച്ചയുണ്ടാകും. സർക്കാരിൽ നിന്നു ലഭിക്കേണ്ട അനുമതി കൈവരും. തീരുമാനങ്ങൾ ബുദ്ധിപരമായിരിക്കും. ഭാഗ്യദിനം ഞായർ.

ചതയം: അദ്ധ്വാനത്തിന്റെ ഫലം വന്നുചേരും. ന്യായമായ ആവശ്യങ്ങൾക്ക് സാമ്പത്തിക ആനുകൂല്യമുണ്ടാകും. പ്രതീക്ഷിക്കാത്ത വ്യക്തികളിൽ നിന്ന് പിന്തുണ ലഭിക്കും. കിടപ്പുരോഗികൾക്ക് ആശ്വാസം. ജീവിതത്തിൽ സമാധാനമുണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങും. ഭാഗ്യദിനം ചൊവ്വ.


പൂരുരുട്ടാതി: ആഗ്രഹിച്ച വസ്തുക്കൾ സമ്മാനമായി ലഭിക്കും. മാനസിക പിരിമുറക്കം കുറയും. സുഹൃത്തുക്കളുമായി ഒത്തുചേരൽ സന്തോഷത്തിന് കാരണമാകും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. കുടുംബാംഗങ്ങളോട് കലഹിക്കാനിടയുണ്ട്. ഭാഗ്യദിനം വെള്ളി.


ഉത്രട്ടാതി: സർക്കാർ കാര്യങ്ങളിൽ അനുകൂല മറുപടി ലഭിക്കും. മനോബലവും ഉത്സാഹവും കൂടും. വിദേശത്തു നിന്ന് ശുഭവാർത്തകൾ വന്നെത്തും. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണം. കർമ്മരംഗത്ത് ഉന്മേഷം പ്രകടമാകും. ഭാഗ്യദിനം തിങ്കൾ.


രേവതി: കലാപരമായി അനുകൂലസമയം. ദമ്പതികൾക്കിടയിൽ പൊരുത്തക്കേടുകളുണ്ടാകും. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയിക്കും. ബന്ധുക്കളുടെ പിണക്കം മാറും. തർക്കവിഷയത്തിൽ അനുകൂലതീരുമാനം. ആഡംബര വസ്തുക്കൾ നേടും. ഭാഗ്യദിനം ബുധൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTRO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.