പാരിസ്: ഗുസ്തിയിൽ വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ റീതിക ഹൂഡ പൊരുതി വീണു. ക്വാർട്ടർ ലോക ഒന്നാം നമ്പർ താരം കിർഗിസ്ഥാന്റെ ഐപെറി മെഡറ്റിനോടായിരുന്നു റീതികയുടെ തോൽവി.
1-1ന് ടൈആയ പോരാട്ടത്തിൽ കൗണ്ട് ബാക്ക് നിയമത്തിലൂടെയാണ് ഐപെറി റീതികയെ മറികടന്നത്. ഐപെറി ഫൈനലിലെത്തിയാൽ ഇന്ന് റീതികയ്ക്ക് റെപ്പഷാഗെ റൗണ്ടിലൂടെ വെങ്കലത്തിനായി മത്സരിക്കാനവസരം ഉണ്ട്.
നേരത്തെ ഹങ്കറിയുടെ ബെർനാഡറ്റ് നാഗിയെ 12-2ന് കീഴടക്കിയാണ് റീതിക ക്വാർട്ടറിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |