SignIn
Kerala Kaumudi Online
Sunday, 15 September 2024 2.22 PM IST

കടയിൽ നിന്ന് വാങ്ങണ്ട, കട്ടൻചായയും ബീറ്റ്റൂട്ടുമെടുത്തോളൂ; അഞ്ച് മിനിട്ടിൽ ഹെയർ ഡൈ റെഡി

Increase Font Size Decrease Font Size Print Page
hair-dye

നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. അവരിൽ ഭൂരിഭാഗം പേരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ ഉപയോഗിച്ചാണ് നരയെ അപ്രത്യക്ഷമാക്കുന്നത്. എന്നാൽ ഒരു പത്ത് മിനിട്ട് മാറ്റിവയ്ക്കാനുണ്ടെങ്കിൽ കെമിക്കലുകളൊന്നും ഉപയോഗിക്കാതെ, തികച്ചും നാച്വറലായി മുടി കറുപ്പിക്കാൻ സാധിക്കും.


ആവശ്യമായ സാധനങ്ങൾ

ബീറ്റ്റൂട്ട്

തേയിലവെള്ളം

നീലയമരി
തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചൂടുവെള്ളം അടുപ്പത്ത് വച്ച് ചായപ്പൊടിയും ഇട്ട് നല്ലപോലെ തിളപ്പിക്കുക. നല്ല കടുപ്പം വേണം. ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറാനായി മാറ്റിവയ്ക്കാം. ശേഷം ബീറ്റ്റൂട്ട് എടുത്ത് തൊലി കളയുക. ഇനി ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയിൽ ഇട്ടുകൊടുക്കാം. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കുറച്ച് തേയില വെള്ളവും ഒഴിച്ചുകൊടുക്കാം. പേസ്റ്റ് രൂപത്തിലാണ് അരച്ചെടുക്കേണ്ടത്.

ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി എടുത്ത് രണ്ട് ടീസ്പൂൺ നീലയമരി ഇട്ടുകൊടുക്കുക. ഇതിലേക്ക് അരച്ചുവച്ച ബീറ്റ്റൂട്ട് പേസ്റ്റും ഇട്ടുകൊടുക്കാം. ആവശ്യമെങ്കിൽ തേയിലവെള്ളവും ചേർത്തുകൊടുക്കാം. ഇനി നന്നായി യോജിപ്പിക്കുക. ശേഷം നരയിൽ തേച്ചുകൊടുക്കുക. ഒരു മണിക്കൂറിന് ശേഷം താളി ഉപയോഗിച്ച് കഴുകിക്കളയാം.

കെമിക്കലുകളൊന്നും ഉപയോഗിക്കാതെയാണ് ഈ ഹെയർഡൈ തയ്യാറാക്കുന്നത്. ചെറിയ രീതിയിൽ മാത്രമാണ് നരച്ചതെങ്കിൽ ആദ്യ ഉപയോഗത്തിൽ തന്നെ മുഴുവൻ നരയും അപ്രത്യക്ഷമാകും. പിന്നെ ഓരോരുത്തരുടെയും മുടി വ്യത്യസ്തമാണ്. അതിനാൽത്തന്നെ ആദ്യ ഉപയോഗത്തിൽ നര മുഴുവനായി മാറിയിട്ടില്ലെങ്കിൽ തുടർച്ചയായ മൂന്നോ നാലോ ദിവസം തേക്കണം. നല്ല ഫലം കിട്ടണമെങ്കിൽ മാസത്തിലൊരിക്കലെങ്കിലും ഈ ഹെയർ ഡൈ ഉപയോഗിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NATURALHAIRDYE, BEETROOT, BLACKTEA, BEAUTYTIPS, NATURALHAIRCARE, #INDIGO, HERBALHAIRDYE, HAIRDYEATHOME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.