കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(എ.കെ.ജി.എസ്.എം.എ) തിരുവനന്തപുരം കമ്മിറ്റി ജില്ലയിലെ മുഴുവൻ സ്വർണ വ്യാപാരികളെയും ഉൾപ്പെടുത്തി നടത്തുന്ന ഓണം സ്വർണം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി രാജു എം.എൽ.എ നിർവഹിച്ചു. ഭീമ ജുവലറിയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. വിവിധ ജുവലറികളിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ നൽകുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് പദ്ധതിയുടെ ഭാഗമായി ഒന്നാം സമ്മാനം 100 പവനും രണ്ടാം സമ്മാനം 25 പവനും മൂന്നാം സമ്മാനം 10 പവൻ വീതവും, പ്രോത്സാഹന സമ്മാനമായി ഒരു ഗ്രാം മുതൽ എട്ട് ഗ്രാം വരെയുള്ളതുമായ മൂന്ന് കോടി രൂപയുടെ സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും സമ്മാനമായി നൽകും. ജില്ല ജന. സെക്രട്ടറി ആറ്റിങ്ങൽ ഗണേഷ്, വർക്കിംഗ് പ്രസിഡണ്ട് രത്‌നകല രത്‌നാകരൻ, സംസ്ഥാന സെക്രട്ടറി കണ്ണൻ ശരവണ, ബി.എം നാഗരാജൻ, ജില്ല വർക്കിംഗ് സെക്രട്ടറി വേണുഗോപാൽ, താലം ജയകുമാർ, സായികുമാർ,ശിവകുമാർ, കല്ലറ ഷാജഹാൻ, സുഹാസ് (എം.ഡി. ഭീമാജൂവലറി) ആറ്റിങ്ങൽ സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |