വിക്രം നായകനായി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ സിനിമയിലെ അറുവാടയ് എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. അറുവാടയ് എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഉമാദേവിയുടെ വരികൾ ആലപിച്ചിരിക്കുന്നത് വിക്രം, സിന്ദുരി വിശാൽ, മതിച്ചിയം ബാല, സുഗന്തി എന്നിവർ ചേർന്നാണ്. നായികയായി എത്തുന്നത് പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്. പശുപതിയും ശ്രദ്ധേയമായ വേഷം ചെയ്യുന്നണ്ട്. ദേശീയ അവാർഡ് ജേതാവായ ജി.വി പ്രകാശ് കുമാർ ആണ് സംഗീതം. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജ നിർമ്മാണം. ഛായാഗ്രഹണം ഇ കിഷോർ കുമാർ, ചിത്രസംയോജനം സെൽവ ആർകെ. കലാസംവിധാനം എസ്.എസ് മൂർത്തി, പിആർഒ ശബരി. ചിത്രം നാളെ റിലീസാകുന്ന ചിത്രം ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |