പത്തനംതിട്ട: വള്ളിക്കോടിനടുത്തെ വികോട്ടയത്തെ പാറമട പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ സംയുക്ത യൂണിയനുകൾ നടത്തിയ സമരം മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തത് സി.പി.എമ്മിൽ വിവാദമായി. പാറമട തുറക്കുന്നതിനെ എതിർക്കുന്ന ഗ്രാമരക്ഷാസമിതിയിലെ സി.പി.എം പ്രവർത്തകർ രാജു എബ്രഹാമിന്റെ നടപടിയിൽ പ്രതിഷേധിച്ചു.
തങ്ങൾ പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ച് ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമടക്കം 46 പ്രവർത്തകർ മേൽക്കമ്മിറ്റിക്ക് കത്തുനൽകി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമാണ് രാജു ഏബ്രഹാം.
എന്നാൽ, മോട്ടോർ തൊഴിലാളി യൂണിയൻ (സിഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലാണ് രാജു എബ്രഹാം ധർണ ഉദ്ഘാടനം ചെയ്തതെന്ന് പാർട്ടി നേതൃത്വം പ്രതികരിച്ചു. പ്രവർത്തകരുടെ പരാതികൾ പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി.
പാറമട പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ സമരത്തിലാണ്. നൂറ്റിയൻപതോളം തൊഴിലാളികളുണ്ട്. പാറമട തുറക്കരുതെന്ന ആവശ്യവുമായി ഗ്രാമരക്ഷാ സമിതി പ്രവർത്തകർ ഇന്നലെ സ്ഥലത്തെത്തി. പിന്നാലെ തൊഴിലാളികളും രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |