ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 26ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. സെപ്തംബർ 24 മുതൽ 30 വരെ ന്യൂയോർക്കിലാണ് ഐക്യരാഷ്ട്ര സഭയുടെ 79ാമത് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്.
സെപ്തംബർ 22ന് അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായുള്ള പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടക്കുന്ന പരിപാടിയിൽ പതിനായിരത്തോളം പ്രവാസികൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികളുമായുള്ള രാഷ്ട്രീയ കൂടിക്കാഴ്ചകൾ മോദി ഒഴിവാക്കിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |