കണ്ണൂർ: കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ യു.ഡി.എഫിന്റെയും യൂത്ത് കോൺഗ്രസിന്റെയും പങ്കാളിത്തം കോടതിയിൽ തെളിയിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. വിഷയത്തിൽ യു.ഡി.എഫിന് പങ്കുണ്ടെന്ന കാര്യത്തിൽ എന്താ സംശയം. യു.ഡി.എഫിന്റെ കൈ പരിശുദ്ധമാണോ. കോടതിയിൽ വരട്ടെ. ഞങ്ങളുടെ കൈയിലുള്ളത് ഞങ്ങളും ഹാജരാക്കും. എൽ.ഡി.എഫിനുമേൽ കുറ്റം ചുമത്താൻ ആരും ശ്രമിക്കേണ്ട.
പോസ്റ്റ് പങ്കുവച്ച സി.പി.എം നേതാവ് കെ.കെ.ലതികയെ തള്ളിപ്പറഞ്ഞത് എന്തിനാണെന്ന് കെ.കെ.ശൈലജയോടു തന്നെ ചോദിക്കണം. ഇത്തരം ഒരു വാർത്ത കണ്ടാൽ എല്ലാവരും ഷെയർ ചെയ്യും. അത് തെറ്റാണോ ശരിയാണോ എന്നൊന്നും അന്വേഷിക്കാൻ നിൽക്കില്ല. ഇത്തരം വർഗീയ പ്രചാരണം ആപത്താണ്, ഇങ്ങനെ പ്രചരിപ്പിക്കരുത് എന്നു പറഞ്ഞുകൊണ്ടാണ് ലതിക ആ പോസ്റ്റ് ഷെയർ ചെയ്തത്.
പൊലീസിന് ലഭിച്ച വിവരമാണ് കോടതിയിൽ കൊടുക്കുന്നത്. കേസ് കോടതിയിൽ എത്തട്ടെ. കേരളത്തിലെ പൊലീസ് രാഷ്ട്രീയം നോക്കിയല്ല, നീതിപൂർവമായും സത്യസന്ധവുമായാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷം അംഗീകരിച്ചതിന് അവരോട് നന്ദിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |