തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ സംസ്ഥാന ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച 9 വയസിനു താഴെയുള്ളവർക്കായുള്ള തിരുവനന്തപുരം ജില്ലാ ചെസ്സ് മത്സരങ്ങൾ പേട്ട യംഗ്സ്റ്റേഴ്സ് സ്പോർട്സ് ക്ലബിനോടനുബന്ധിച്ചുള്ള കെ. ബാലകൃഷ്ണൻ സ്മാരക ഹാളിൽ നടന്നു. ഓപ്പൺ വിഭാഗത്തിൽ 56 കളിക്കാരും പെൺകുട്ടികളുടെ വിഭാഗത്തിൽ 12 കളിക്കാരും പങ്കെടുത്തു. ഓപ്പൺ വിഭാഗത്തിൽ ആറ്റിങ്ങൽ വാഴക്കാട് ക്രൈസ്റ്റ് നഗർ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി പാർവൺ എസ്. എ. ചാമ്പ്യനായി. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അഗസ്ത്യ എ.ബി. രണ്ടാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ പേരൂർക്കട എസ്.എ.പി. കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി സഹ്യ കൈലാസ് ചാമ്പ്യനായപ്പോൾ കുന്നിൻ പുറം ചിന്മയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനിക ലക്ഷ്മി രണ്ടാം സ്ഥാനം നേടി.
ഇവർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധാനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ സുധീർ എസ്.എസ്, കെ. എസ്. ഇ. ബി. സ്പോർട്സ് ഓഫീസറും മുൻ സന്തോഷ് ട്രോഫി താരവുമായ യംഗ്സ്റ്റേഴ്സ് ക്ലബ് പ്രസിഡന്റ് ശ്രീ രാജേഷ് എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സർവറും ഹാൻഡ് ബോൾ അസ്സോസിയേഷൻ ഭാരവാഹിയുമായ വിൻസെന്റ് ഫ്രാൻസിസ്, ചെസ്സ് അസ്സോസിയേഷൻ ട്രിവാൻഡ്രം പ്രസിഡന്റ് സുഖേഷ് പി, യംഗ്സ്റ്റേഴ്സ് ക്ലബ് സെക്രട്ടറി ശ്രീ ഡി. അപ്പുക്കുട്ടൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |