SignIn
Kerala Kaumudi Online
Monday, 28 October 2024 4.36 PM IST

മഹാദേവൻ വാഴുന്ന വാവ്‌ മല, പ്രകൃതിയുടെ വിസ്‌മയം

Increase Font Size Decrease Font Size Print Page
vavu-mala

പാലക്കാട്‌ ജില്ലയിൽ കണ്ണമ്പ്രയിലെ കോളത്തോണിയിൽ ആണ്‌ പുരാതനമായ വാവ്‌ മല ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. വാവ്‌ മല എന്ന് പേരുള്ള മലയിൽ ആണ്‌ ശിവക്ഷേത്രം നിലനിൽക്കുന്നത്‌. വാവ്‌ മലയിലെ ശിവക്ഷേത്രത്തിന്‌ 1500ൽ അധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നു. പാലക്കാട്‌ ഒരു കാലത്ത്‌ ജൈനമതക്കാരുടെ സുവർണ്ണ ഭൂമിയായിരുന്നു . ആ കാലത്ത്‌ പ്രതിഷ്ഠിച്ച ശിവലിംഗമായും ഇതിനെ കരുതുന്നവരുണ്ട്. ഇവിടുത്തെ ശിവലിംഗത്തിന്റെ വലിപ്പം കേരളത്തിലെ ഏത്‌ ക്ഷേത്രത്തിലെ ശിവലിംഗത്തിനും കാണാനാകില്ലാ.

ഇപ്പോൾ ലിംഗപ്രതിഷ്ഠ നിൽക്കുന്നതിന് ചുറ്റും ഒരു മേൽക്കൂരയില്ലാത്ത ശ്രീകോവിലിന്റെ മാതൃക കാണാനുണ്ട്‌. അതിമനോഹരമായ വാസ്തുവിദ്യയാണത്. കരിങ്കല്ലിൽ തീർത്ത ശിവലിംഗവും ആ ശ്രീ കോവിലിന്റെ ഭാഗങ്ങളും എല്ലാം ജൈനമത സ്വാധീനത്തെ എടുത്തു കാണിക്കുന്നു.

വാവ്‌ മലയുടെ മുകളിൽ കയറി ചുറ്റും നോക്കിയാൽ കാണുന്ന കാഴ്ച മനോഹരമാണ്. വാവ്‌ മല ക്ഷേത്ര ഊരാളന്മാർ കണ്ണമ്പ്ര നായർ പരമ്പരയാണ്‌. ഏകദേശം 18ആം നൂറ്റാണ്ടിൽ നെടുങ്ങനാടിന്റെ ഭാഗമായ തൂതയിൽ ഉണ്ടായിരുന്ന വീരശൂര പരാക്രമികളായിരുന്ന വീട്ടിക്കാട്ട്‌ നായർ എന്ന യോദ്ധക്കളുടെ പരമ്പരയെ പാലക്കാട്ടുശ്ശേരി രാജാവ്‌ പാലക്കാട്ടേക്ക്‌ ക്ഷണിക്കുകയും, അവർക്ക്‌ കണ്ണമ്പ്ര, മുടപ്പല്ലൂർ തുടങ്ങീ പ്രദേശങ്ങളിൽ ഭൂമി നൽകുകയും, കണ്ണമ്പ്ര ആസ്ഥാനമാക്കി ആ പരിസര പ്രദേശങ്ങളിൽ ഭരണം ഇവരുടെ കയ്യിൽ ഏൽപ്പിക്കുകയും, തരൂർ പടനായകർ എന്ന സ്ഥാനം നൽകുകയും ചെയ്തു. വീട്ടിക്കാട്ട്‌ നായർ ആണ്‌ കണ്ണമ്പ്രയിൽ വന്നതിന്‌ ശേഷം കണ്ണമ്പ്ര നായർ എന്ന പേരിലായി മാറിയത്‌.

1966 വരെ ഇവിടെ പകൽ ഒരു നേരം പൂജയുണ്ടായിരുന്നു. വാദ്ധ്യാരായിരുന്നു പൂജ ചെയ്തിരുന്നത്‌ ( തമിഴ്‌ ബ്രാഹ്മിൺസ്‌) . മലയുടെ മുകളിലേക്ക്‌ രാത്രി സഞ്ചാരം ദുർഘടമാണ്. അതാണ്‌ രാത്രി പൂജയില്ലാത്തത്. അത്‌ പോലെ പുതുക്കോട്‌ ബ്രാഹ്മണ സമൂഹത്തിൽ ഉള്ളവർ മലമുകളിൽ വച്ച്‌ പാചകം ചെയ്ത്‌ പണ്ട്‌ കാലത്ത്‌ വന ഭോജനം എന്നൊരു ചടങ്ങ്‌ നടത്തിയിരുന്നു. ഇപ്പോൾ അടുത്ത കാലത്ത്‌ നാട്ടിലെ യുവജനങ്ങളും, ഊരാളന്മാരും മറ്റും ചേർന്ന് ജനകീയ കമ്മിറ്റി ഉണ്ടാക്കി, പ്രദോഷ പൂജയും, ശിവരാത്രി വിശേഷാൽ പൂജയായും മറ്റും നടത്തിവരുന്നു.

വാവ്‌ മല എന്ന് പേർ വരാൻ കാരണം പണ്ടിവിടെ വാവിന്‌ ബലികർമ്മങ്ങളും മറ്റും നടന്നിരിക്കുന്ന സ്ഥലമായതുകൊണ്ടാകണം. ആ സംശയങ്ങൾ ഊട്ടിയുറപ്പിക്കുന്ന വണ്ണം ഈ മലയുടെ അരികിലായി അനവധി നന്നങ്ങാടികൾ കാണാം. വാവ്‌ മലയിൽ ചില ഗുഹകളും കാണാൻ കഴിയും. ജൈനസന്ന്യാസിമാർ ഈ ഗുഹകളിലാണ്‌ തപസ്സ്‌ ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TEMPLE, TEMPLE, VAVU MALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.