തിരുവനന്തപുരം: വടകരയിൽ മതപരമായ ധ്രുവീകരണം നടത്തി തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ഹീനമായ ശ്രമമാണ് കോൺഗ്രസും ലീഗും നടത്തിയതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ പറഞ്ഞു.
തന്റെ പേരിലും ഇപ്പോൾ വിവാദത്തിന് ശ്രമിക്കുകയാണ്. വിവാദ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ നിയമനടപടിക്കായി അത് അഭിഭാഷകന് അയയ്ക്കുകയാണ് താൻ ചെയ്തത്. ആ പോസ്റ്റ് മതപരമായ ധ്രുവീകരണം ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് കാട്ടി എൽ.ഡി.എഫ് വടകര മണ്ഡലം കമ്മിറ്റി റിട്ടേണിങ് ഓഫീസർക്കും പൊലീസിനും പരാതി നൽകി.ഇത് മറച്ചുവച്ചാണ് ഇപ്പോൾ സിപിഎമ്മും എൽ.ഡി.എഫും മതധ്രുവീകരണത്തിനുള്ള ശ്രമം നടത്തിയെന്ന് പ്രചരിപ്പിക്കുന്നത്.
വിവാദ ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പുതിയ രൂപത്തിലുള്ള പ്രചാരണങ്ങളാണ് മാദ്ധ്യമങ്ങൾ നടത്തുന്നത്. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് കോൺഗ്രസും ലീഗും നടത്തിയത്. അതിന്റെ ഭാഗമായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. അതിലൊക്കെ പ്രതികൾ കോൺഗ്രസുകാരും ലീഗുകാരുമാണ്. ശൈലജ ടീച്ചർ മുസ്ലിം വിരുദ്ധയാണെന്ന് സ്ഥാപിക്കുന്നതരത്തിലുള്ള നുണപ്രചാരണങ്ങളാണ് മാദ്ധ്യമങ്ങൾ വഴി കോൺഗ്രസും ലീഗും നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |