ഗുരുവായൂർ: രാജ്യത്തിന്റെ ശത്രുവായ ബി.ജെ.പിയെ തോൽപ്പിക്കാനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം ആഹ്വാനം ചെയ്തതെന്ന് സി.പി.എം സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗുരുവായൂരിൽ പി.കൃഷ്ണപ്പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
80 ശതമാനം വോട്ടർമാരും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്തു. എന്നാൽ ഇതിൽ 33.35 ശതമാനം വോട്ട് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. ബാക്കി വോട്ടുകൾ കോൺഗ്രസിലേക്കാണ് പോയത്. ബി.ജെ.പിയെ അവസാനിപ്പിക്കാൻ ഇന്നത്തെ പരിതസ്ഥിതിയിൽ കൂടുതൽ നല്ലത് കോൺഗ്രസിനെ വിജയിപ്പിക്കുകയാണെന്ന് മതനിരപേക്ഷ വാദികളും ന്യൂനപക്ഷങ്ങളും കരുതിയതിനാലാണ് ഇത് സംഭവിച്ചത്. പാർട്ടിയിൽ മുകൾ തട്ടിൽ നിന്നും താഴെ വരെ തിരുത്തൽ വരുത്തണമെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |