തിരുവനന്തപുരം: മലയാള സിനിമയിലെ പുരുഷൻമാരായ എല്ലാ സിനിമാപ്രവർത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യക്തമായി പറയുന്നു. സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവർത്തകരുണ്ട്. അവർക്കൊപ്പം ജോലി ചെയ്യുന്നതിൽ സ്ത്രീകൾ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നത്. അവർ നൽകിയ മൊഴിയിൽ ഛായാഗ്രാഹകരും സംവിധായകരുമെല്ലാം ഉൾപ്പെടുന്നുന്നു.
തന്റെ സിനിമയിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷാ ഉത്തരവാദിത്തത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെക്കുറിച്ചും സംവിധായകനെക്കുറിച്ചും റിപ്പോർട്ടിൽ എടുത്തു പറയുന്നു. അവരുടെ സെറ്റുകളിൽ എല്ലാവരും അച്ചടക്കത്തോടെയാണ് പെരുമാറുന്നത്. ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കേണ്ട അവസരങ്ങളിൽ അത്യാവശ്യമുള്ളവരെ മാത്രമേ സെറ്റിൽ നിൽക്കാൻ അനുവദിക്കൂ. മാത്രവുമല്ല മറ്റുള്ളവർ കാണാതെ സെറ്റ് കവർ ചെയ്യും. അത് അഭിനയിക്കുന്നവരിൽ കൂടതൽ സുരക്ഷിതത്വം തോന്നിപ്പിക്കും. സിനിമയിലെ വ്യത്യസ്ത ഇടങ്ങളിൽ പ്രവർത്തിക്കുന്ന ധാരാളം പുരുഷൻമാർ സൗഹാർദ്ദത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. അങ്ങനെ ഒരുപാട് നല്ല സിനിമാപ്രവർത്തകർ എല്ലാ കാലത്തും സിനിമയിലുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |