ഭാവന, അതിഥി രവി, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി കെെലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് ഇന്ന് തിയേറ്ററിൽ. മെഡിക്കൽ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഹൊറർ ത്രില്ലറാണ് ചിത്രം. ചിന്താമണി കൊലക്കേസിനു ശേഷം ഭാവനയും ഷാജി കെെലാസും ഒന്നിക്കുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സരേഷ് കുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരാണ് മറ്റു താരങ്ങൾ. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ. രാധാകൃഷ്ണനാണ് നിർമ്മാണം. തിരക്കഥ: നിഖിൽ ആന്റണി. ഗാനങ്ങൾ: സന്തോഷ് വർമ്മ, ഹരി നാരായണൻ. സംഗീതം: കൈലാസ് മേനോൻ, ഛായാഗ്രഹണം: ജാക്സൺ ജോൺസൺ, എഡിറ്റിംഗ് അഖിൽ, കലാസംവിധാനം: ബോബൻ. ഈ ഫോർ എന്റെർ ടൈംമെന്റാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |