കുവൈറ്റ് സിറ്റി : പ്രവാസി ജീവനക്കാരെയും വിരമിക്കൽ പ്രായം കഴിഞ്ഞ ശേഷവും ജോലിയിൽ തുടരുന്നവരെയും പിരിച്ചുവിടാനുള്ള തീരുമാനവുമായി മുൻനിര കമ്പനിയായ കുവൈറ്റ് എയർവേയ്‌സ്. ചെലവുചുരുക്കൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.
കുവൈറ്റിൽ ഏറ്റവുമധികം ജീവനക്കാരുള്ള കമ്പനികളിലൊന്നാണ് കുവൈറ്റ് എയർവേയ്‌സ്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും തൊഴിൽശക്തി കാര്യക്ഷമമാക്കുന്നതിനും രാജ്യത്ത് തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് എയർലൈൻ വ്യക്തമാക്കി. നേരത്തെ കുവൈറ്റ് എയർവേയ്‌സ് സാങ്കേതിക വൈദഗ്ദ്ധ്യമുള്ള വിരമിച്ച ജീവനക്കാരെ നിയമിച്ചിരുന്നു. പിരിച്ചുവിടൽ നടപടി ഇവരെ ബാധിക്കും.
സർക്കാർ ഉടമസ്ഥതയിലുള്ള കുവൈറ്റ് എയർവേയ്സ്, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് കുവൈറ്റ് എയർവേയ്സ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |