SignIn
Kerala Kaumudi Online
Monday, 04 November 2024 8.06 AM IST

അകാലനരയ്‌ക്ക് ബൈ പറയാം മുറ്റത്തുനിൽക്കുന്ന ഈ ഒരിലകൊണ്ട്, പരീക്ഷിച്ചാൽ വിജയം ഉറപ്പ്

Increase Font Size Decrease Font Size Print Page
grey-hair

അകാലനര ഏതൊരു യുവാവിനും വിഷമമുണ്ടാക്കുന്ന ഒന്നാണ്. ബ്യൂട്ടി പ്രൊഡക്‌ട്‌സ് കൊണ്ടും പ്രകൃതിദത്ത വിഭവങ്ങൾ കൊണ്ടും എങ്ങനെയും അകാലനര ഒഴിവാക്കാൻ പലവഴികളും ആളുകൾ പരീക്ഷിക്കാറുണ്ട്. അകാലനര അകലാനും മുടി ഉള്ളോടെ കട്ടിയ്‌ക്ക് വളരാനും മികച്ച ഒരുവഴി നമ്മുടെ വീട്ടുപടിയ്‌ക്കൽ തന്നെയുണ്ട്. മാവിലയാണത്.

പല്ലുകൾ മുത്തുപോലെ തിളങ്ങാൻ പണ്ടുകാലത്തുള്ളവർ മാവില കൊണ്ട് പല്ലുതേച്ചിരുന്നു. പല്ലിന് മാത്രമല്ല നല്ല ഉഗ്രൻ മുടികിളിർക്കാനും ഇനി മാവില തന്നെ മതി. വിറ്റാമിൻഎ, വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മാവില. ഇത് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തും എന്ന് മാത്രമല്ല തലയിലെ രക്തചംക്രമണം കൂട്ടും അതോടൊപ്പം തലയോട്ടിയിലെ രക്തകുഴലുകളുടെ തകരാറുകൾ പരിഹരിക്കും.

മാവില അൽപം എടുത്തശേഷം പൊടിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇനി മൃദുവായി മുടിയിൽ തേച്ചുപിടിപ്പിക്കുക. അകാലനര അതോടെ അകലും. ഇനി മുഖകാന്തിയ്‌ക്കും മാവില പേസ്റ്റ് ഉപയോഗിക്കാം. തേൻ, തൈര്, മുൾട്ടാണി മിട്ടിപൊടി എന്നിവ ചേർത്ത് പുരട്ടിയാൽ മുഖം തിളങ്ങും. മികച്ചഒരു മോയിസ്‌ച്വറൈസർ ആണ് മാവില അതിനാൽ നല്ല ഭംഗിയും ഇതോടെ ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GREY HAIR, MANGO LEAVES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.