അമ്പലപ്പുഴ: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ പുന്നപ്ര ഗലിലിയോ ജംഗ്ഷൻ പരിസരത്ത് നിന്ന് ഒരു മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി പിടികൂടി. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡി വൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സി.ഐ സെറ്റോ ജോണിന്റെ നേതൃത്വത്തിൽലുള്ള പുന്നപ്ര പൊലീസും ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കഞ്ചാവ് ചെടിവളർന്നതിന് പിന്നിൽ ലഹരി സംഘങ്ങൾ ആണോയെന്ന് അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |