SignIn
Kerala Kaumudi Online
Monday, 26 August 2024 12.47 PM IST

അമ്മ ജനറൽ സെക്രട്ടറി,​ സി​ദ്ദി​ഖി​ന് പകരം ബാബുരാജ്

baburaj

കൊച്ചി​: താരസംഘടനയായ 'അമ്മ'യുടെ എക്സി​ക്യുട്ടീവ് യോഗം നാളെയോ മറ്റന്നാളോ ചേർന്നേക്കും. സി​ദ്ദി​ഖ് രാജി​വച്ചതിനെ തുടർന്ന് ജനറൽ സെക്രട്ടറി​യുടെ ചുമതല ജോയി​ന്റ് സെക്രട്ടറി​ ബാബുരാജി​ന് നൽകിയേക്കും. ഇന്നലെ അമ്മ ഭാരവാഹി​കൾ നടത്തി​യ കൂടിയാലോചനയി​ലാണിത്. എക്സി​ക്യുട്ടീവ് യോഗത്തി​ൽ പ്രസി​ഡന്റ് മോഹൻലാലും പങ്കെടുക്കും.

അതിനിടെ സിദ്ദിഖിന്റെ രാജിക്കത്ത് പുറത്തുവന്നു. 'എ​നി​ക്ക് ​എ​തി​രെ​ ​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​താ​ങ്ക​ളു​ടെ​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ടി​രി​ക്കു​മ​ല്ലോ.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​'​അ​മ്മ​'​യു​ടെ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​ഞാ​ൻ​ ​സ്വ​മേ​ധ​യാ​ ​രാ​ജി​ ​വ​യ്‌​ക്കു​ന്ന​താ​യി​ ​താ​ങ്ക​ളെ​ ​അ​റി​യി​ച്ചു​കൊ​ള്ള​ട്ടെ' എന്നാണ് പ്രസി​ഡന്റ് മോഹൻലാലിന് നൽകിയ കത്തിൽ പറയുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്യാൻ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ യോഗങ്ങൾ 31ന് ആരംഭിക്കും. സി​നി​മാരംഗത്ത് പ്രവർത്തി​ക്കുന്ന 21 ട്രേഡ് യൂണി​യൻ സംഘടനകളുടെ കൂട്ടായ്മയാണ് ഫെഫ്ക. മൂന്നു സംഘടനകളുടെ വീതം എക്സി​ക്യുട്ടീവ് കമ്മി​റ്റി​കളാണ് ചേരുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AMMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.