SignIn
Kerala Kaumudi Online
Friday, 04 October 2024 9.44 AM IST

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
sreekumar

മാന്നാർ: ട്യൂഷൻ കഴിഞ്ഞ് സാധനം വാങ്ങുന്നതിനായി കടയിൽ എത്തിയ പതിനാല് വയസുകാരി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച, കടയുടമയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്റ്റോർജംഗ്ഷന് സമീപം സ്റ്റേഷനറി കട നടത്തി വന്ന ബുധനൂർ ശ്രീനിലയത്തിൽ ശ്രീകുമാർ(50)നെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മാന്നാർ പൊലീസ് എസ്.എച്ച്.ഒ അനീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗിരീഷ്, സുദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, ഹരിപ്രസാദ്, വനിതാ സിവിൽ പൊലീസ് ഓഫീസർ രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജില്ലയിലും പുറത്തുമായി ഇതിന് മുമ്പ് പല ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.