തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 5 ദിവസത്തെ ശമ്പളം പിടിക്കുന്ന സാലറി ചലഞ്ചിന്റെ പേരിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ആഗസ്റ്റ് മാസത്തിലെ ശമ്പളത്തിൽ നിന്ന് തുക പിടിക്കരുതെന്ന് അഭ്യർത്ഥിച്ച് ഐ.എ.എസ് അസോസിയേഷൻ ധന സെക്രട്ടറിക്ക് കത്തു നൽകി. സാലറി ചലഞ്ചുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് സംഘടനകളുടെ യോഗം വിളിച്ചപ്പോൾ, ഐ.എ.എസ് അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നില്ല.
അതിനാൽ, ഏകാഭിപ്രായം രൂപീകരിച്ച ശേഷം ഇക്കാര്യത്തിലുള്ള തീരുമാനം സർക്കാരിനെ അറിയിക്കാമെന്നാണ് കത്തിലുള്ളത്. അതേസമയം, ഏതാനും ഐ.എ.എസ് ഉദ്യോഗസ്ഥർ ഒരുമാസത്തെ ശമ്പളം വരെ വയനാട് പുനർനിർമാണത്തിനായി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |