കൊടുങ്ങല്ലൂർ : നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നും അരലക്ഷം രൂപയുടെ ഇലക്ട്രിക്ക് വയർ മോഷണം പോയതായി പരാതി. മാടവന പി.എസ്. എൻ കവല ഉള്ളിശ്ശേരി നിസാറിന്റെ നിർമ്മാണം നടന്നു വരുന്ന വീട്ടിൽ നിന്നാണ് വയർ മോഷണം പോയത്. ഇന്നലെ ഉച്ചയോടെ ഇലക്ട്രീഷ്യൻ എത്തിയപ്പോഴാണ് വയർ മോഷണം ശ്രദ്ധയിൽപ്പെട്ടത്. സ്വിച്ച് ബോർഡിന്റെ ഉള്ളിൽ നിന്നും വയർ വലിച്ചെടുത്ത നിലയിലായിരുന്നു. നിസാർ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ എറിയാട് പഞ്ചായത്തിലെ യൂബസാറിൽ രണ്ട് സ്ഥലങ്ങളിൽ സമാന സംഭവങ്ങൾ നടന്നതായി പരാതി ഉണ്ടായിരുന്നു. നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടുകളിൽ നിന്നുമാണ് വയറുകൾ മോഷണം പോയത്. ആ വീടുകളിൽ വയറിംഗ് ചെയ്തിരുന്ന മുഴുവൻ കേബിളുകളും കടത്തിക്കൊണ്ട് പോയി. വയറിംഗ് ജോലികൾ കരാർ എടുത്ത് ചെയ്യുന്ന ചെറുകിട ഇലക്ട്രീഷ്യൻമാർക്ക് ഇത്തരം മോഷണം വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |