ന്യൂഡൽഹി: കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സി.ഐ.എസ്.എഫ്) ഡയറക്ടർ ജനറലായി ബിഹാർ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ രജ്‌വീന്ദർ സിംഗ് ഭട്ടിയെയും ബി.എസ്.എഫ് മേധാവിയായി ദൽജിത് സിംഗ് ചൗധരിയെയും നിയമിച്ചു. 2025 സെപ്തംബർ 30വരെയാണ് രജ്‌വിന്ദറിന്റെ നിയമനം. ബിഹാർ ഡി.ജി.പിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ബി.എസ്.എഫ് ഈസ്റ്റേൺ കമാൻഡ് എ.ഡി.ജിയായും പ്രവർത്തിച്ചു. സശസ്‌ത്ര സീമ ബൽ ഡയറക്ടർ ജനറലായിരിക്കെ ദൽജിത് സിംഗ് ചൗധരിക്ക് ആഗസ്റ്റ് മുതൽ ബി.എസ്.എഫ് മേധാവിയുടെ അധിക ചുമതല നൽകിയിരുന്നു. കേരള കേഡർ ഉദ്യോഗസ്ഥൻ ജനറൽ നിതിൻ അഗർവാളിനെ മാറ്റിയ ശേഷമാണ് ദൽജിതിനെ കൊണ്ടുവന്നത്. 2025 നവംബർ അവസാനം വരെ അദ്ദേഹം ബി.എസ്.എഫ് തലപ്പത്ത് തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |