ലണ്ടൻ: ഏതെങ്കിലും സാഹചര്യത്തിൽ ലോട്ടറിയടിക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. ഇത്തരത്തിൽ ആഗ്രഹിച്ചപോലെ ദമ്പതികൾക്ക് മൂന്നാഴ്‌ചയ്‌ക്കിടെ രണ്ട് തവണയാണ് ലോട്ടറിയടിച്ചത്. യുകെയിലാണ് സംഭവം. നെയിൽ, ഭാര്യ ഹെയ്‌ലി എന്നിവരെയാണ് ഭാഗ്യം തേടിയെത്തിയത്. എന്നാൽ, ഇതിന് പിന്നിൽ ഭാഗ്യമല്ല, ചില തന്ത്രങ്ങളാണെന്നാണ് ഇരുവരും വെളിപ്പെടുത്തിയത്.
മൂന്ന് മാസം മുമ്പാണ് നെയിലും ഹെയ്‌ലിയും പുതിയ വീട് വാങ്ങി സ്‌പ്രിംഗ് വാലി ഗർഡൻ ഗ്രാമത്തിലേക്ക് താമസം മാറിയത്. ഇലക്‌ട്രീഷ്യനായി ജോലി ചെയ്‌ത് വരികയാണ് നെയിൽ. മൂന്ന് മാസം മുമ്പാണ് ഇവർ ആദ്യമായി പീപ്പിള്‍സ് പോസ്റ്റ്‌കോഡ് ലോട്ടറി എടുത്തത്. അന്ന് പത്ത് പൗണ്ട് ലോട്ടറിടിച്ചു. പിന്നീട് ഇവർ സ്ഥിരമായി ലോട്ടറിയെടുക്കാൻ തുടങ്ങി. അതിനെല്ലാം സമ്മാനവും ലഭിച്ചു. 30,000 പൗണ്ട് (33.28 ലക്ഷം രൂപ ) ആണ് അവസാനമായി ഇവർക്ക് ലോട്ടറിയടിച്ച തുക. അവർക്ക് സമ്മാനം ലഭിക്കുന്നതിന് പിന്നിൽ ആർക്കും പരീക്ഷിക്കാവുന്ന ലളിതമായ ഒരു തന്ത്രമുണ്ടെന്നാണ് ദമ്പതികൾ പറയുന്നത്.
പിന്നീട് ഈ തന്ത്രം ഉപയോഗിച്ച് ഇവർ അയൽവാസികളുമായി ചേർന്ന് ലോട്ടറിയെടുത്തു. അന്ന് ഗ്രാമത്തിലെ 18ഓളം പേർക്കാണ് ലോട്ടറിയടിച്ചത്. ഏകദേശം 540000 പൗണ്ട് (5.98 കോടി രൂപ)ആണ് അയല്‍ക്കാര്‍ക്ക് ആകെ ലഭിച്ചത്. വളരെ ചെലവേറിയ ജീവിത സാഹചര്യത്തിൽ ഇത് വളരെയധികം സഹായിച്ചു എന്നാണ് ചിലർ പറയുന്നത്. മറ്റുചിലരാകട്ടെ സമ്മാന തുകയുമായി അവധിക്കാലം ആഘോഷിക്കാൻ മറ്റ് രാജ്യങ്ങളിലേക്ക് പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |