ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് ധന്യയുടെ മകൾ അശ്വതിയെ (20) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ചിക്കജാല വിദ്യാനഗറിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് കൊണ്ടുപോയി. ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫേ ജീവനക്കാരിയായിരുന്നു അശ്വതി. സംസ്‌കാരം പിന്നീട്. സഹോദരങ്ങൾ: അശ്വന്ത്, ആരാധ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |