പൃഥ്വിരാജും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന ഖലീഫ മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. പോക്കിരിരാജക്കുശേഷം വൈശാഖം പൃഥ്വിരാജും ഒന്നിക്കുന്ന ഖലീഫ ദുബായ്‌യുടെ പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റ് ക്യാൻവാസിലാണ് ഒരുങ്ങുന്നത്. പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
ജിനു എബ്രഹാമാണ് രചന. ജോണി ആന്റണി സംവിധാനം ചെയ്ത മാസ്റ്റേഴ്സ് എന്ന പൃഥിരാജ്ചി ത്രത്തിന് ജിനു എബ്രഹാം രചന നിർവഹിച്ചിട്ടുണ്ട്. ജിനു എബ്രഹാം രചനയും സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത ആദം ജോണിലും പൃഥ്വിരാജായിരുന്നു നായകൻ. ജിനു എബ്രഹാം ഇന്നോവേഷൻ, യോഡ്‌ലി ഫിലിംസ്, സരിഗമ എന്നീ ബാനറിൽ ജിനു എബ്രഹാം ,ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. അതേസമയം പുതുവർഷത്തിൽ പൃഥ്വിരാജിനെ കാത്ത് നിരവധി ചിത്രങ്ങളാണ്. ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജും വിപിൻദാസും ഒരുമിക്കുന്ന സന്തോഷ് ട്രോഫിയാണ് ഒരു ചിത്രം. ഖാലിദ് റഹ്‌മാൻ, നിസാം ബഷീർ, വിഷ്ണു മോഹൻ എന്നിവരുടെ അടുത്ത ചിത്രങ്ങളിൽ പൃഥ്വിരാജാണ് നായകൻ. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ആണ് ചിത്രീകരണഘട്ടത്തിലുള്ള പൃഥ്വിരാജ് ചിത്രം. വിലായത്ത് ബുദ്ധയുടെ ഒരു മാസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. എമ്പുരാൻ പൂർത്തിയാക്കിയശേഷം പൃഥ്വിരാജ് വിലായത്ത് ബുദ്ധയുടെ തുടർചിത്രീകരണത്തിൽ പങ്കെടുക്കും. മറയൂരാണ് വിലായത്ത് ബുദ്ധയുടെ ലൊക്കേഷൻ. പ്രിയംവദ കൃഷ്ണനാണ് നായിക. ചന്ദനമോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിൽ തൂവെള്ള ഭാസ്ക്കരൻ എന്ന നിറഞ്ഞു നിൽക്കുന്ന കഥാപാത്രത്തെ കോട്ടയം രമേശും അവതരിപ്പിക്കുന്നു. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് വിലായത്ത് ബുദ്ധയുടെ തിരക്കഥയും സംഭാഷണവും . പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെടുന്നു. ഷമ്മി തിലകൻ, അനുമോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 777 ചാർലിയുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |