നടനും സംവിധായകനുമായ പി. ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയരംഗത്തേക്ക്. ദേവി നായികയായി അരങ്ങേറ്റം കുറിക്കുന്ന കള്ളം എന്ന ചിത്രം ഇൗ മാസം അവസാനം തിയേറ്ററിൽ എത്തും.
അനുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെയാണ് ദേവി അവതരിപ്പിക്കുന്നത്. ആദിൽ ഇബ്രാഹിം, കൈലാഷ്, ഷഹീൻ സിദ്ധിഖ്, ജിയോ ബേബി എന്നിവരാണ് മറ്റ് താരങ്ങൾ. കാമിയോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ആര്യ ഭുവനേന്ദ്രൻ കഥയും തിരക്കഥയും ഒരുക്കുന്നു. മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് . നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമയിൽ തുടരാനാണ് സ്കൂൾ അദ്ധ്യാപികയായ ദേവി കൃഷ്ണകുമാറിന്റെ തീരുമാനം.അതേസമയം
1968 ൽ റിലീസ് ചെയ്ത കണ്ണൂർ ഡീലക്സ് എന്ന ചിത്രത്തിലൂടെയാണ് പി. ശ്രീകുമാർ സിനിമയിലേക്ക് എത്തുന്നത്. തോപ്പിൽ ഭാസിയുടെ കൈയും തലയും പുറത്തിടരുത് എന്ന നാടകം സിനിമയാക്കിയാണ് സംവിധായകനാകുന്നത്. ശ്രീകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 1989 ൽ റിലീസ് ചെയ്ത അസ്ഥികൾ പൂക്കുന്നു. 1994 ൽ മമ്മൂട്ടിയെ നായകനാക്കി വിഷ്ണു എന്ന ചിത്രവും സംവിധാനം ചെയ്തു. മോഹൻലാൽ നായകനായി 1993 ൽ റിലീസ് ചെയ്ത കളിപ്പാട്ടം എന്ന ചിത്രത്തിന് കഥ എഴുതിയത് ശ്രീകുമാറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |