ഇന്ന് മിക്കയാളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് അകാല നര. മാനസിക സമ്മർദവും, പാരമ്പര്യവും, പോഷകാഹാരക്കുറവും, കെമിക്കലുകളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് നര ഉണ്ടാകുന്നത്. കടകളിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്.
എന്നാൽ കെമിക്കലുകൾ ചേർത്തുള്ള ഇത്തരം ഡൈ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ വരെ സാദ്ധ്യതയുണ്ട്. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തികച്ചും നാച്വറലായി മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. അതിനുള്ള ഔഷധം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിന് എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
ചായപ്പൊടി - 2 സ്പൂൺ
ബീറ്റ്റൂട്ട് - 1 എണ്ണം
നീലയമരിപ്പൊടി - 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
രണ്ട് ഗ്ലാസ് വെള്ളത്തിൽ ചായപ്പൊടിയിട്ട് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. ശേഷം ഇത് തണുക്കാനായി മാറ്റി വയ്ക്കണം. കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ട് മിക്സിയുടെ ജാറിലിട്ട് അതിലേക്ക് തണുത്ത കട്ടൻചായ ഒഴിച്ച് അരച്ച് അരിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് പാത്രത്തിൽ നീലയമരിപ്പൊടി എടുത്ത് അതിലേക്ക് ബീറ്റ്റൂട്ട്, തേയില വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ അടച്ച് വയ്ക്കുക.
ഉപയോഗിക്കേണ്ട വിധം
ഷാംപൂ ഉപയോഗിച്ച് നന്നായി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് വേണം ഡൈ പുരട്ടാൻ. 1 - 2 മണിക്കൂർ തലയിൽ വച്ചശേഷം വേണം കഴുകി കളയാൻ. പിന്നീട് ഷാംപൂ ഉപയോഗിക്കാൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |