തിരുവനന്തപുരം: പതിനാറാം ധനകാര്യകമ്മിഷൻ നടപടികളിൽ പ്രതിരോധമുണ്ടാക്കാൻ കേരളസർക്കാർ നടത്തുന്ന സംസ്ഥാന ധനമന്ത്രിമാരുടെ ആദ്യ കോൺക്ളേവ് ഇന്ന് ഹയാത്ത് റീജൻസി ഹോട്ടൽ ഹാളിൽ നടക്കും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ സ്വാഗതം പറയും.
കൃഷ്ണബൈരേഗൗഡ (കർണാടക),ഭട്ടി വിക്രമാർക്ക മല്ലു (തെലുങ്കാന),ഹർപാൽ സിംഗ് ചീമ (പഞ്ചാബ്),തങ്കം തെന്നരസു (തമിഴ്നാട്) തുടങ്ങിയ മന്ത്രിമാർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,മുൻകേന്ദ്രധനകാര്യ ഉപദേഷ്ടാവ് ഡോ.അരവിന്ദ് സുബ്രഹ്മണ്യൻ,ഡോ.ടി.എം.തോമസ് ഐസക്,ആസൂത്രണബോർഡ് വൈസ്ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ തുടങ്ങിയവരും പങ്കെടുക്കും.
രാവിലെ ഉദ്ഘാടന സമ്മേളനവും ഉച്ചയ്ക്ക് ശേഷം വിദഗ്ദ്ധരുടെ ചർച്ചയുമാണ് കോൺക്ളേവ് അജണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |