
തിരുവനന്തപുരം: ' പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, എനിക്കത് ഇഷ്ടമല്ലെന്ന് ' പറയാതെ മലയാളികളുടെ ഒരു ദിവസം കടന്നുപോയിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ,ഒരുമാസം തട്ടിമുട്ടി പോകാൻ തന്നെ വേണം ഒന്നരക്കോടി രൂപ തുടങ്ങി ശ്രീനിവാസന്റെ സംഭാഷണങ്ങളെല്ലാം മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടവയായിരുന്നു.
അതാണ്, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ശ്രീനിവാസൻ ഡയലോഗുകൾ സൃഷ്ടിച്ച മാജിക്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സിനിമയിൽ സംസാരിച്ചു. ശേഷം മലയാളികൾ അതെല്ലാം ഏറ്റെടുത്ത് നിത്യജീവിതത്തിലേക്ക് മുതൽ കൂട്ടി. ശ്രീനിവാസൻ ഡയലോഗുകൾ നമ്മളറിയാതെ തന്നെ നമ്മുടേത് കൂടിയാകുകയായിരുന്നു.
ചില ഡയലോഗുകളിലൂടെ...
''എന്താ ഉത്തമാ ജനങ്ങൾ നമ്മളോടിങ്ങനെ പെരുമാറുന്നത്?
കോട്ടപ്പള്ളി പ്രഭാകരൻ (സന്ദേശം)
ഹോട്ടലാണെന്നു കരുതി ബാർബർ ഷാപ്പിൽ
കയറിയ ഞാൻ. എന്തുണ്ട്?. അപ്പോൾ ബാർബർ
കട്ടിംഗും ഷേവിംഗും. രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ..
''ഒരു ഒലക്ക കിട്ടോ''
ആ തെക്കേ അറ്റത്തെ മുറിയാകട്ടെ അവിടെ നല്ല കാറ്റ് കിട്ടും
''എനിക്ക് അത്ര കാറ്റ് ആവശ്യം വരില്ല''
തളത്തിൽ ദിനേശൻ (വടക്കുനോക്കിയന്ത്രം)
''എടാ വിജയാ..." ''എന്താടാ ദാസാ...''
എടാ നമ്മുക്കെന്താ ഈ ബുദ്ധിനേരത്തെ തോന്നാത്തത്
ദാസാ, ഓരോന്നിനും അതിന്റേയും സമയമുണ്ട് മോനേ...''
ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നതു പോലെയുണ്ട് !
വിജയൻ (നാടോടിക്കാറ്റ്)
ഹൗമെനി കിലോമീറ്റർ ഫ്രാം വാഷിംഗ്ടൺ ഡി.സി ടു മിയാമി ബീച്ച്?
എം.എ.ധവാൻ (മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു)
''മീനവയിൽ എന്തായാ എന്തോ...''
വിജയൻ (അക്കരെയക്കെരെയക്കരെ)
''ഈശ്വരാ ഭഗവനേ എന്റെ അച്ഛനു നല്ലതുമാത്രം വരുത്തണേ.സ്വത്ത് പാർട്ടീഷ്യൻ ചെയ്തപ്പോൾ പരമദുഷ്ടനായ ആ മനുഷ്യൻ എനിക്കൊരു തുണ്ട് ഭൂമി തന്നില്ല ദാമൂ.ഈശ്വരാ ഭഗവനേ എന്റെ അച്ഛനു നല്ലതുമാത്രം വരുത്തണേ.... അയാളെ ഞാൻ കോടതികയറ്റും. പക്ഷെ, വക്കീലിനു കൊടുക്കാനുള്ള ചില്ലി കാശുപോലും എന്റേൽ ഇല്ല ദാമൂ..''
ഗോപി (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)
''ഇപ്പോൾ എങ്ങനെ? തട്ടാൻ തട്ടിയോ? അന്ന് നിങ്ങളൊക്കെ എന്നെ കളിയാക്കിയില്ലേ? പത്തു പവൻ ഒരു പെണ്ണിനു കൊടുത്ത ഞാൻ ഒരു പൊട്ടനാണെന്നുവരെ പറഞ്ഞില്ലേ ഞാൻ കൊടുത്തതേ ചെമ്പാ, തനിച്ചെമ്പ് ''
തട്ടാൻ ഭാസ്കരൻ (പൊന്മുട്ടയിടുന്ന താറാവ്)
കാരക്കൂട്ടിൽ ദാസൻ'' അടികൊണ്ടാൽ പരിക്കേൽക്കാതിരിക്കാൻ ഉടുമ്പൻ ചോര ബെസ്റ്റാ. ചോരയും കുടിച്ച് അതിന്റെ നാക്കു പിഴുതെടുത്ത് കഴിച്ചിട്ട് രണ്ട് മൈൽസ് ഓടണം
രമേശൻ നായർ:''ദാസൻ ഉണ്ണായിട്ടെങ്ങനെ?അതെന്തിനാ?
എങ്കിലേ നല്ല ദഹിക്കൂ. ഒരു പ്രത്യേക ജീവിതാ അല്ലേ
കാരക്കൂട്ടിൽ ദാസൻ (ഗോളാന്തര വാർത്ത)
കാമറാമാൻ: അർട്ടിസ്റ്റ് കുളത്തിലേക്കു ചാടുന്നു ആ ഷോട്ട് എവിടെ ക്യാമറ വച്ചെടുക്കണമെന്നാണ് ചോദിച്ചത്
''ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടെ
അച്ഛൻ പോവുകയാണ് എന്നു പറയുമ്പോൾ നിങ്ങൾ എന്തു പറയും?
നിങ്ങൾ പറയണം അയ്യോ അച്ഛാ പോകല്ലേ എന്ന്
വിജയൻ (ചിന്താവിഷ്ടയായ ശ്യാമള)
''അവിടെ സുമതിയുടെ കഴുത്തിൽ താലിവീഴുന്ന സമയത്ത് ഇവിടെ കാച്ചിയ പാലിൽ
വിഷം കലക്കി കുടിച്ച് തയ്യൽക്കാരൻ പിടയുകയാണ്... പിടയുകയാണ്
അവിടെ താലികെട്ട് ഇവിടെ പാലുകാച്ച്...
അംബുജാക്ഷൻ (അഴകിയ രാവണൻ)
''ഒരു മാസം തട്ടിമുട്ടി ജീവിക്കാൻ വേണം ഒരു കോടി രൂപ''
സരോജ്‌കുമാർ ഉദയനാണ് താരം
''ഞാനേ പോളിടെക്നിക് പഠിച്ചതാ യന്ത്രങ്ങളുടെ പ്രവർത്ത രീതിയൊന്നും താനെന്നെ പഠിപ്പിക്കേണ്ട...''
അപകടത്തിനു ശേഷം ആശുപത്രിയിൽ ഇതെങ്ങനെ മേസ്ത്രി സംഭവിച്ചത്?. ''ഞാനീ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലല്ലോ അതുകൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനമൊന്നും എനിക്കു നിശ്ചയമില്ല. അങ്ങനെ സംഭവിച്ചതാണ്.''
സുകുമാരൻ (തലയണമന്ത്രം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |