ബോളിവുഡിൽ നെപ്പോട്ടിസം ഉണ്ടെന്നും അതുകാരണം തനിക്ക് സിനിമകൾ നഷ്ടപ്പെട്ടെന്ന് നടി രാകുൽ പ്രീത് സിംഗ്. എന്നാൽ താൻ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നുവെന്നും ഭാവിയിൽ താനും തന്റെ കുട്ടികളെ സഹായിക്കുമെന്നും രാകുൽ വ്യക്തമാക്കി. രൺവീർ പോഡ്‌കാസ്റ്റിലാണ് നടി ഇത് പറഞ്ഞത്.
'ഞാൻ നേരിടേണ്ടിവന്ന അവസ്ഥ അവർക്ക് വരാൻ അനുവദിക്കില്ല. നെപ്പോട്ടിസത്തിന്റെ ഭാഗമായി കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടാകാം. എന്നാൽ ഇത് സിനിമാ വ്യവസായത്തിന്റെ ഭാഗമല്ലെങ്കിൽ അത് നിങ്ങളുടെ അവസരങ്ങൾ തട്ടിയെടുക്കാം. മറ്റേതൊരു വ്യവസായത്തിലും, മെഡിക്കൽ ഫീൽഡ് പോലെയാണ് ഇത്. അതാണ് ജീവിതമെന്ന് ഞാൻ കരുതുന്നു.
അതുപോലൊരു സ്റ്റാർ കിഡ്‌സിന് എളുപ്പം സിനിമയിൽ എത്താൻ സാധിക്കുന്നുവെങ്കിൽ അത് അവരുടെ മാതാപിതാക്കൾ കഠിനാദ്ധ്വാനം ചെയ്തതുകൊണ്ടാണ്. അതുകൊണ്ട് നെപ്പോട്ടിസം വലിയ പ്രശ്നമായി ഞാൻ ചിന്തിക്കുന്നില്ല. അത് ഒരു യാഥാർത്ഥ്യമാണ്. സിനിമകൾ എനിക്ക് അതുമൂലം നഷ്ടമായി. പക്ഷേ അതിൽ എനിക്ക് ദുഃഖമില്ല',- രാകുൽ പറഞ്ഞു.
ഗില്ലി എന്ന കന്നട ചിത്രത്തിലൂടെയാണ് രാകുൽ അഭിനയരംഗത്തേക്കു എത്തുന്നത്. 2011ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമായി. കമൽഹാസൻ നായകനായി ഇറങ്ങിയ ഇന്ത്യൻ 2 ആണ് രാകുലിന്റെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിൽ സിദ്ധാർത്ഥിന്റെ നായികയായാണ് നടി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |