SignIn
Kerala Kaumudi Online
Monday, 28 October 2024 7.00 PM IST

തുരുമ്പെടുത്ത താക്കോൽ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടോ?​ എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ

Increase Font Size Decrease Font Size Print Page
key-

വീടിന്റെയും പരിസരത്തിന്റെയും ദിശകൾ കൃത്യമാണോ എന്നറിയാൻ ഭാരതീയർ ആശ്രയിക്കുന്ന പുരാതന സമ്പ്രദായമാണല്ലോ വാസ്‌തുശാസ്‌ത്രം. ഓരോ വസ്‌തുക്കൾക്കും കൃത്യമായി എവിടെവയ്‌ക്കാം എവിടെ വച്ചുകൂടാ എന്നെല്ലാം വാസ്തുവിൽ പറയുന്നത് പലരും അനുസരിക്കാറുണ്ട്. ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ ഓരോ ദിശയിലും ഓരോന്ന് വയ്‌‌ക്കാം ചിലത് അവിടെ പാടില്ല എന്നെല്ലാം നിബന്ധനയുണ്ട്. ഏതൊരു വീട്ടിലും പ്രധാനമായി കാണുന്ന ഉപയോഗമുള്ള സാധനമാണ് താക്കോലുകൾ. വീടിന്റെയും മുറികളുടെയും അലമാരകളുടെയും അറകളുടെയും വാഹനങ്ങളുടെയും താക്കോലുകൾ ഏതൊരു വീട്ടിലും ഉണ്ടാകാറുണ്ട്.

താക്കോലുകൾ കൃത്യമായ ഇടത്താണ് സൂക്ഷിക്കുന്നതെങ്കിൽ വീട്ടിൽ പോസിറ്റീവ് ഊർജ്ജവും അഥവാ തെറ്റായ ഇടത്താണെങ്കിൽ വീടാകെ നെഗറ്റീവ് എനർജിയും വരുമെന്നാണ് വാസ്‌തുവിൽ പറയുന്നത്. വീട്ടിൽ ഉപയോഗമില്ലാത്ത ഒരു താക്കോൽ ഉണ്ടാകാൻ പാടില്ല. മാത്രമല്ല താക്കോൽ തുരുമ്പെടുക്കാനും പാടില്ല. ഇത്തരത്തിൽ താക്കോൽ ഉണ്ടെങ്കിൽ വീടാകെ നെഗറ്റീവ് എനർജി നിറയുമെന്നും മോശം ഫലമുണ്ടാകുമെന്നും വിശ്വാസം.

പൂജാമുറിയിൽ ഒരുകാരണവശാലും താക്കോൽ സൂക്ഷിക്കാൻ പാടില്ല. മാത്രമല്ല തുരുമ്പിച്ച താക്കോൽ ഒട്ടും വയ്‌‌ക്കരുത്. ഇത് മോശം അനുഭവത്തിന് ഇടയാക്കും. മറ്റൊന്ന് ഡ്രോയിംഗ് റൂമിൽ താക്കോൽ വയ്‌ക്കുന്നതാണ്. അതിഥികൾ കയറിവരുന്ന മുറിയിൽ താക്കോൽ കൂട്ടം വച്ചാൽ അത് വാസ്‌തു പ്രകാരമല്ല നേരിട്ടും ദോഷമാകും. വിരുന്നുകാർക്ക് താക്കോൽ എടുക്കാൻ വഴി കിട്ടുന്നത് ശരിയല്ല. അടുക്കളയിൽ വച്ചാൽ വീട്ടുകാരുടെ ആരോഗ്യത്തെ ബാധിക്കും എന്നാണ് വാസ്‌തുപ്രകാരം പറയപ്പെടുന്നത്.

ലോബിയിൽ താക്കോൽ സൂക്ഷിക്കാൻ നല്ലത് പടിഞ്ഞാറ് ദിശയിലാണ്. എന്നാൽ തടികൊണ്ടുള്ള സ്റ്റാൻറിൽ താക്കോൽ കിഴക്ക് ദിശയിൽ സൂക്ഷിക്കാം. താക്കോൽ സൂക്ഷിക്കാൻ നല്ലത് തടികൊണ്ടുള്ള സ്‌റ്റാന്റാണ്. തകർന്ന പൂട്ടും താക്കോലും വീട്ടിലെവിടെയും വയ്‌ക്കുന്നത് നന്നല്ലെന്നാണ് വാസ്‌തു വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KEY, HOME, VASTHU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.