SignIn
Kerala Kaumudi Online
Sunday, 20 October 2024 2.04 AM IST

ഈ മൂന്ന് സാധനങ്ങൾ ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുമ്പ് കഴുകാറുണ്ടോ? എങ്കിൽ പണി കിട്ടും

Increase Font Size Decrease Font Size Print Page
vegitables

ഇന്ന് നമ്മുടെ വീടുകളിൽ ഒഴിച്ചുകൂടാനാകാത്ത ഉപകരണമാണ് ഫ്രിഡ്ജ്. ആഹാരവും, പച്ചക്കറികളും പഴങ്ങളും, മത്സ്യവും മാംസവുമൊക്കെ ഫ്രിഡ്ജിലാണ് സൂക്ഷിക്കാറ്. എന്നാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധയടക്കം പിടിപെടാൻ സാദ്ധ്യതയുണ്ട്.

മിക്കവരും പച്ചക്കറികളും പഴങ്ങളുമൊക്കെ കഴുകി വൃത്തിയാക്കിയ ശേഷമായിരിക്കും ഫ്രിഡ്ജിൽ വയ്ക്കുക. ഇവയൊക്കെ പലയിടങ്ങളിലും കൊണ്ടിടുന്നതാണ്. അതിനാൽ അഴുക്ക് ഫ്രിഡ്ജിൽ കൂടി ആക്കേണ്ട എന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്.

എന്നാൽ എല്ലാ പച്ചക്കറികളും പഴങ്ങളും ഇത്തരത്തിൽ കഴുകി ഫ്രിഡ്ജിൽ വയ്ക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ച് കാരറ്റ്, ഓറഞ്ച്, കോളിഫ്ളവർ പോലുള്ളവ. ഇവ കഴുകിയ ശേഷം, വെള്ളം പൂർണമായും കളയാതെ ഫ്രിഡ്ജിൽ വച്ചാൽ അമിതമായ ഈർപ്പമുണ്ടാകും. അതുവഴി ബാക്ടീരിയകളുടെ ഗ്രോത്ത് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

എന്നാൽ കറിവേപ്പിലയും പച്ചമുളകുമൊക്കെ നന്നായി കഴുകിയിട്ട് വേണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ. കഴുകിയ ശേഷം വെള്ളം പൂർണമായും കളയണം. അല്ലെങ്കിൽ പെട്ടെന്ന് ചീത്തയാകാൻ സാദ്ധ്യതയുണ്ട്. ശേഷം വായു ഒട്ടും കടക്കാത്ത ബോക്‌സുകളിൽ വേണം സൂക്ഷിക്കാൻ. ഉള്ളിയും ഉരുളക്കിഴങ്ങും ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നതാണ് അടുത്ത കാര്യം. ഇവ ഒന്നിച്ചുവച്ചാൽ പെട്ടന്ന് അഴുകാൻ സാദ്ധ്യതയുണ്ട്. പാകം ചെയ്‌ത ആഹാരം ഫ്രിഡ്ജിൽ തുറന്നിടരുത്. നന്നായി അടച്ചുവയ്‌ക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FRIDGE, VEGITABLES, FRUITS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.