SignIn
Kerala Kaumudi Online
Monday, 28 October 2024 6.50 PM IST

വ്രതമെടുത്താൽ ആഗ്രഹിക്കുന്നതെല്ലാം വളരെ വേഗം സാധിക്കും; നാളത്തെ ദിവസത്തിന് പ്രത്യേകതകൾ അനവധി

Increase Font Size Decrease Font Size Print Page
rituals

കന്നി മാസത്തിലെ ആയില്യം നാളാണ് നാഗപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠം. എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും വഴിപാടുകളും നടത്താറുണ്ടെങ്കിലും. ആയില്യ പൂജയക്ക് ഏറ്റവും ഉത്തമം കന്നി - തുലാം എന്നീ മാസങ്ങളാണ്.

പുരാതന കാലം മുതലേ നാഗ ദൈവങ്ങളെ ഭാരതീയർ ആരാധിച്ചുവരുന്നുണ്ട്. പ്രത്യേകിച്ചും കേരളീയർ. മിക്ക തറവാടുകളിലും നാഗരുടെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്. സന്താന ദോഷം, മാറാവ്യാധികൾ, ശാപദോഷം എന്നിവ നാഗാരാധനയിലൂടെ മാറുമെന്നാണ് പറയുന്നത്. ആയില്യം നാളാണ് നാഗപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠം.

ഇത്തവണത്തെ കന്നി ആയില്യം സെപറ്റംബർ 28നാണ്. ആയില്യ വ്രതമെടുക്കുന്നവർ തലേദിവസം മുതൽ വ്രതം ആരംഭിക്കണം. ഈ സമയത്ത് മദ്യം, ലഹരി, മത്സ്യ-മാംസാദികൾ എന്നിവ വർജിക്കണം. ബ്രഹ്മചര്യം പാലിച്ച് പൂർണഭക്ഷണം ഉപേക്ഷിച്ച് വ്രതം എടുക്കുന്നത് വളരെ ഉത്തമമാണ്. അതിന് കഴിയാത്തവർ ലഘുവായ ഭക്ഷണം കഴിച്ച് വ്രതം നോക്കണം. ആയില്യം കഴിഞ്ഞ് പിറ്റേന്ന് ശിവക്ഷേത്ര ദർശനം നടത്തി അവിടെ നിന്നും ലഭിക്കുന്ന തീർത്ഥം സേവിച്ചുവേണം വ്രതം അവസാനിപ്പിക്കാൻ.

വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നത് ഉത്തമമാണ്. മാത്രമല്ല നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും നല്ലതാണ്. രാവിലെയാണെങ്കിൽ സൂര്യോദയത്തിന് ശേഷവും വൈകുന്നേരമാണെങ്കിൽ സൂര്യാസ്തമയത്തിന് മുൻപും വേണം പ്രദക്ഷിണം നടത്താൻ.

ആയില്യവ്രതം ആരംഭിക്കുന്ന ദിവസം മുതൽ ഓം നമശിവായ മന്ത്രം 336 തവണ ജപിക്കാൻ ശ്രദ്ധിക്കുക. കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. നാഗശാപം ഒരു വ്യക്തിയുടെ നാശത്തിന് തന്നെ കാരണമാകും. അത് അയാളുടെ കുടുംബ പരമ്പരയെതന്നെ വേട്ടയാടും. നാഗ ശാപം മാറാനും പകർച്ചവ്യാധിപ്പോലെയുള്ള രോഗങ്ങൾ മാറുന്നതിനും ആയില്യ പൂജ ഉത്തമമാണ്. നാഗരാജ ഗായത്രിമന്ത്രം ചൊല്ലുന്നത് ഏറെ ഉത്തമം. നാഗങ്ങൾക്കു പ്രധാനമായ കന്നി ആയില്യദിനത്തിൽ 108 തവണ "നാഗരാജ ഗായത്രി" ജപിക്കുന്നത് ഉത്തമമാണ്.

നാഗരാജ ഗായത്രി

"ഓം സർപ്പ രാജായ വിദ്മഹെ പത്മ ഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാത്"

നവനാഗസ്‌തോത്രം

"പിങ്കലം വാസുകിം ശേഷം പത്മനാഭം ച കംബലം.. ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ "

ആയില്ല്യ നാളിൽ ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവർ ഈ മന്ത്രം ചൊല്ലുന്നത് വളരെ ഉത്തമമാണ്. കന്നി ആയില്യത്തിന് കേരളത്തിൽ പ്രസിദ്ധമാണ് വെട്ടിക്കോട് ആയില്യം. ആദിമൂല ശ്രീ നാഗരാജ ക്ഷേത്രമാണിത്. ത്രിമൂർത്തി ചൈതന്യസ്വരൂപനായ അനന്തൻ വസിക്കുന്ന ഇടമാണിവിടം.

ഈ ദിനം വ്രതമെടുത്താൻ സർവാഭീഷ്ടങ്ങളും ഭഗവാൻ വേഗത്തിൽ സാധിച്ചു തരുമെന്നാണ് പറയുന്നത്. നാഗാരാധനയുടെ പ്രത്യേകത എന്ന് പറയുന്നത് വളരെ വേഗത്തിൽ ഫലം തരുമെന്നുള്ളതാണ് . കൂടാതെ നാഗദേവതകളുടെ അനുഗ്രഹത്താലുള്ള ധനവും സമ്പത്തും എന്നും നിലനിൽക്കുമെന്ന സവിശേഷതയുമുണ്ട്.

Ramsagarthampuran
Astro_Numerologist

Online consultant
Contact number --- 91+8301036352
WhatsApp number --- 91-9633721128
Email samkhiyarathnam@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RITUALS, RITUALS, VRATHAM, AYILYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.