മൂന്ന് മണിക്കൂർ നേരത്തേക്ക് ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്തതിന് ലഭിച്ച ഏറ്റവും ഉയർന്ന വരുമാനത്തെക്കുറിച്ച് പങ്കുവച്ച് യുവതി. എക്സ് ഉപഭോക്താവായ ശ്വേതാ കുക്രേജയാണ് തന്റെ തൊഴിൽ ജീവിതത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന പ്രതിഫലത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചത്. ഈ പ്രതിഫലം ലഭിച്ചതോടെ ജോലി കൂടുതൽ തൃപ്തികരവും മൂല്യമുള്ളതായി തോന്നിയെന്നും ശ്വേത എക്സിൽ കുറിച്ചു. മൂന്ന് മണിക്കൂർ നേരത്തെ ജോലിക്ക് യുവതിയുടെ അക്കൗണ്ടിൽ ക്രഡിറ്റായത് 4.4 ലക്ഷം രൂപയാണ്. പണം ക്രെഡിറ്റായതിന് പിന്നാലെ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും യുവതി പങ്കുവച്ചിട്ടുണ്ട്.
'ഈ മാസം എനിക്ക് ഒരു ക്ലയിന്റിൽ നിന്നും ലഭിച്ച പ്രതിഫലം 4.4 ലക്ഷം രൂപയാണ്. ഈ പ്രതിഫലം ലഭിക്കാൻ ഞാൻ ജോലി ചെയ്തത് വെറും മൂന്ന് മണിക്കൂറാണ്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ സ്ട്രാറ്റജിയുമായി ബന്ധപ്പെട്ട് ഉപദേശം നൽകലായിരുന്നു ജോലി. ഇതുപോലുള്ള ദിവസങ്ങൾ ജോലിയെ കൂടുതൽ സംതൃപ്തമാക്കുകയും എല്ലാത്തിനും മൂല്യമുള്ളതാക്കുകയും ചെയ്യുന്നു?- ശ്വേത എക്സിൽ കുറിച്ചു.
ശ്വേത എക്സിൽ പങ്കുവച്ച പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ വൈറലായി. 770,000 പേരാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ലൈക്ക് ചെയ്തത്. ഇത്രയും പ്രതിഫലം ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ചെന്ന് അറിഞ്ഞതോടെ നിരവധി പേരാണ് ആശ്ചര്യപ്പെട്ടത്. ഒട്ടേറെ പേർ യുവതിക്ക് അഭിനന്ദനവുമായി രംഗത്തെത്തി. ശ്വേതയുടെ ജോലി എന്താണെന്നും ഈ ജോലി ചെയ്യാൻ എന്താണ് യോഗ്യതയെന്നും പലരും കമന്റായി ചോദിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |