പാറശാല: മൊബൈൽ ഫോൺ ഉപയോഗിച്ച് ടെലിഗ്രാം ആപ്പ് വഴി പണം തട്ടിയ കേസിലെ പ്രതി പാറശാല പൊലീസിന്റെ പിടിയിലായി. പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ തെക്കേദേശം വില്ലേജിൽ നല്ലപ്പള്ളി അരണ്ടപ്പള്ളം എൽ.പി.സ്‌കൂളിന് സമീപം പുല്ലേലിൽ ഹൗസിൽ ആഷിക് എന്ന രതീഷ് മഹേന്ദ്രൻ (33) ആണ് അറസ്റ്റിലായത്. ചെങ്കൽ നീരാഴിവെട്ടുവിള വീട്ടിൽ ദീപുവിന്റെ 68,000 ഓളം രൂപയാണ് തട്ടിയെടുത്തത്. പാറശാല പൊലീസ് ഇൻസ്‌പെക്ടർ എസ്.എസ്.സജി, എസ്.ഐ ദീപു, എസ്.ഐ ആന്ദകുമാർ, എസ്.ഐ ശിവകുമാർ, സി.പി.ഒ അജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |