SignIn
Kerala Kaumudi Online
Tuesday, 01 October 2024 9.51 PM IST

ഫ്രിഡ്ജിലെ കറയാണോ പ്രശ്നം; വെറും പത്ത് മിനിട്ട് കൊണ്ട് പരിഹാരം കാണാം, വിനാഗിരി ഇങ്ങനെ ഉപയോഗിച്ചാൽ മതി

Increase Font Size Decrease Font Size Print Page
fridge-

എപ്പോഴും സാധനങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു സ്ഥലമായിരിക്കും ഫ്രിഡ്ജ്. മിക്ക വീടുകളിലെയും ഫ്രിഡ്ജ് ഒന്നും തുറന്നുനോക്കിയാൽ കാണാം ആഹാരസാധനങ്ങളും പച്ചക്കറികളും പഴങ്ങളും കൊണ്ട് തിങ്ങിനിറഞ്ഞ് ഇരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ആഹാരസാധനങ്ങളും മറ്റും വയ്ക്കുമ്പോൾ ഉണ്ടാകുന്ന കറകളാണ് പലപ്പോഴും നാം നേരിടുന്ന പ്രധാന പ്രശ്നം. ഫ്രിഡ്ജ് വൃത്തിയാകുന്നതിനൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. അവ എന്തൊക്കെയാണെന്ന് നോക്കാം. ഇതിനായി വീട്ടിലുള്ള ചില സാധനങ്ങൾ മാത്രംമതി.

നാരങ്ങ

അസിഡിറ്റി അടങ്ങിയ നാരങ്ങ കറ വൃത്തിയാക്കാൻ വളരെ നല്ലതാണ്. എത്ര കടുത്ത കറയും നാരങ്ങ അകറ്റുകയും സുഗന്ധം നൽകുകയും ചെയ്യുന്നു. ഒരു നാരങ്ങ പകുതിയായി മുറിച്ച് കറയിൽ നേരിട്ട് തടവുക. കുറച്ച് മിനിട്ട് അത് അങ്ങനെ തന്നെ വച്ച ശേഷം ഒരു നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇത് ഫ്രിഡ്ജിലെ എത്ര കടുത്ത കറയും അകറ്റും.

ബേക്കിംഗ് സോഡ

മിക്ക വീടുകളിലും കാണുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇത് നല്ല ഒരു ക്ലിനറാണ്. ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം ഈ പേസ്റ്റ് ഫ്രിഡ്ജിൽ കറയുള്ള ഭാഗത്ത് പുരട്ടുക. എന്നിട്ട് മൃദുവായി സ്ക്രബ് ചെയ്യണം. ശേഷം വെള്ളം ഉപയോഗിച്ച് കഴുകികളയാം. ഫ്രിഡ്ജിന് തിളക്കം നൽകാനും ഇത് സഹായിക്കുന്നു.

വിനാഗിരി

ഫ്രിഡ്ജിലെ കറ മാറ്റി ദുർഗന്ധം അകറ്റാൻ വിനാഗിരി വളരെ നല്ലതാണ്. ഒരു സ്‌പ്രേ ബോട്ടിലിൽ വിനാഗിരിയും വെള്ളവും തുല്യഅളവിൽ ചേർക്കുക. ശേഷം കറയിൽ ഈ ലായനി തളിക്കണം. 10 മിനിട്ട് അങ്ങനെ ഇരിക്കട്ടെ. ശേഷം ഇത് തുടച്ച് കളയാം. ബേക്കിംഗ് സോഡയുടെയും വിനാഗിരിയും ചേർത്ത് ഉപയോഗിക്കുന്നത് കടുത്ത അഴുക്കും കറയും ഇല്ലാതാക്കാൻ സഹായിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FRIDGE, STAINS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.