മലപ്പുറം: മുഖ്യമന്ത്രിയുടെ മലപ്പുറത്തിനെതിരായ ആരോപണത്തിൽ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി അറിയാതെയാണ് കാര്യങ്ങൾ നടന്നതെങ്കിൽ പി.ആർ ഏജൻസിക്കെതിരെ നടപടി എടുക്കണം. ആര് ചെയ്തതാണെങ്കിലും മഹാപാതകമാണിത്. ഇതോടെ കർട്ടന് പിന്നിൽ എന്തൊക്കെയോ നടക്കുന്നുവെന്ന അൻവറിന്റെ ആരോപണം തെളിയുകയാണ്.
കലാപാഹ്വാനത്തിന് കേസെടുക്കണം: യൂത്ത് കോൺഗ്രസ്
മുഖ്യമന്ത്രിയുടെ അഭിമുഖമവുമായി ബന്ധപ്പെട്ട് ദ ഹിന്ദു ദിനപത്രം നൽകിയ വിശദീകരണത്തിന് പിന്നാലെ പത്രത്തിനും, പി.ആർ ഏജൻസിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്. ഇക്കാര്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി ഡി.ജി.പിക്ക് പരാതി നൽകി. സെപ്തംബർ 30ന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ വർഗീയമായി ചിത്രീകരിക്കുന്ന പരാമർശങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |