പൊന്നാനി :പൊന്നാനി കോട്ടത്തറ ഭാഗത്ത് സംശയാസ്പദമായി കണ്ട സ്‌കൂട്ടറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി. എളയാട്ട് പറമ്പിൽ ചന്ദ്രനെ(45) പൊന്നാനി പൊലിസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശവും വാഹനത്തിലുമായി മൂന്ന് ലിറ്ററോളം വിദേശ മദ്യം പിടികൂടി. ആവശ്യക്കാർക്ക് ഫോണിൽ ബന്ധപ്പെട്ടാൽ തന്റെ സ്‌കൂട്ടിയിൽ മദ്യം എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി.പൊന്നാനി പൊലിസ് സബ് ഇൻസ്‌പെക്ടർ ആർ. യു. അരുൺ , എ.എസ്.ഐ . സതി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാസർ , എസ്. പ്രശാന്ത് കുമാർ, അരുൺ ദേവ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |