അടൂർ : എം.സി റോഡിൽ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം.. പത്തനംതിട്ട കുളനടയിൽ ഇന്ന് വൈകിട്ട് ഏഴോടെയാണ് സംഭവം. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത (30) ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗത കുരുക്ക് ഉണ്ടായി. മദ്യലഹരിയിൽ ആയിരുന്നുവെന്ന സംശയത്തിൽ പൊലീസ് നടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി, പരിശോധനയിൽ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.
നടി ഓഡിച്ചിരുന്ന സ്വിഫ്ടി ഡിസൈയർ കാർ മിനി ലോറിയിലിടിച്ച ശേഷം റോഡിൽ നിറുത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.
അപകടത്തിൽ നടിയുടെ കാറിന്‍റെ മുൻ ഭാഗം ഭാഗീകമായി തകർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |