തിരുവനന്തപുരം: മികച്ച നിയമസഭാ സാമാജികനും ഉജ്ജ്വലനായ വാഗ്മിയുമായിരുന്ന ആനത്തലവട്ടം ആനന്ദൻ കയർത്തൊഴിലാളികളുടെ പ്രിയനേതാവായിരുന്നു എന്ന് കയർഫെഡ് മുൻ ചെയർമാൻ എൻ.സായികുമാർ അനുസ്മരിച്ചു. ജീവിതാന്ത്യം വരെ തൊഴിലാളികളുമായി ആത്മബന്ധം സൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം.
പാവപ്പെട്ട തൊഴിലാളികളെ മിനിമം കൂലിക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തിൽ അണിനിരത്തിയ അദ്ദേഹം ഒരു പുരുഷായുസ് മുഴുവൻ കയർത്തൊഴിലാളികളുടെ എണ്ണമറ്റ സമരങ്ങൾക്ക് നേതൃത്വം നൽകി. തൊഴിലാളി യൂണിയൻ നേതാവെന്ന നിലയിൽ ഏഴ് പതിറ്റാണ്ടുകാലം അദ്ദേഹം നടത്തിയ പ്രവർത്തനം പുതിയ തലമുറയ്ക്ക് പാഠപുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |