മലപ്പുറം : രണ്ട് ദിവസമായി നടന്നു വന്ന മലപ്പുറം എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കായികമേള സമാപിച്ചു. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് റഹ്യാനും പെൺകുട്ടികളുടെ വിഭാഗത്തിൽ സി.കെ അമേയയും സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വി. സജിലും പെൺകുട്ടികളുടെ വിഭാഗത്തിൽ വി. സാന്ദ്രയും ചാമ്പ്യൻമാരായി.
എം.എസ്.പി ഗ്രൗണ്ടിൽ കമാൻഡന്റ് എസ്.എസ്. രാജു മേള ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ലെയ്സൺ ഓഫീസർ എം. ബിജേഷ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് കെ.യു. ജയശ്രീ, പി.ടി.എ ഭാരവാഹികളായ കെ.പി. സന്തോഷ്, സ്വപ്ന, കെ.പി. അക്ബർ, സി.എച്ച്. മുഹമ്മദ് ജൈസൽ, വി.വി. ഷുഹൈമ, സുധീഷ്, പി.സിന്ധു,കെ. എം. അബ്ദുൾ വഹാബ് , ഷിബിന രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക ടി.ജി. അനിത സ്വാഗതവും എൻ.ഡി. ആശാലത നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |